അമിത വണ്ണം ഇല്ലേ, എങ്കില്‍ അച്ഛന് നന്ദി പറയാം; തടിവെക്കാതിരിക്കുന്നതിന് പിന്നിലെ ഒരു കാരണം ഇതാണ് 

July 5, 2016, 3:42 pm
അമിത വണ്ണം ഇല്ലേ, എങ്കില്‍ അച്ഛന് നന്ദി പറയാം; തടിവെക്കാതിരിക്കുന്നതിന് പിന്നിലെ ഒരു കാരണം ഇതാണ് 
YOUR HOME

അമിത വണ്ണവും ഭാരവും ഇല്ലാത്തവര്‍ക്ക് ഇനി അച്ഛനോട് ഒരു നന്ദിപ്രകടനമൊക്കെ ആകാം. ആരോഗ്യകരമായ ശാരീരിക വ്യത്യാസങ്ങള്‍ക്ക് മാതാപിതാക്കള്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് അച്ഛന്‍മാരാണ് കുട്ടികളുടെ ആരോഗ്യ വ്യവസ്ഥയുടെ വ്യത്യാസങ്ങള്‍ക്ക് ജീവശാസ്ത്രപരമായ കാരണമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. യുവാക്കളില്‍ അമിത ഭാരവും വണ്ണവും ഉണ്ടാകാതിരിക്കുന്നതിന് ഒരു പ്രധാന കാരണം അച്ഛന്റെ പെരുമാറ്റവും ജീവിതരീതികളുമാണത്രെ.

അച്ഛനുമായുള്ള യുവാക്കളുടെ ബന്ധത്തിന് അമിത വണ്ണത്തില്‍ സ്വാധീനം ചെലുത്താനുള്ള കരുത്തുണ്ടെന്നാണ് പുതിയ ഗവേഷണം തെളിയിക്കുന്നത്. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തേക്കാള്‍ ആരോഗ്യകാര്യങ്ങളെ സ്വാധീനിക്കാന്‍ അച്ഛനുമായുള്ള യുവാക്കളുടെ ബന്ധത്തിന് കഴിയുമെന്ന് ഗവേഷണം തെളിയിക്കുന്നത്.

കൃത്യമായ മികച്ച ഗൃഹാന്തരീക്ഷത്തിലുള്ള യുവാക്കള്‍ക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് കാനഡയിലെ ഗുയേല്‍ഫ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെസ് ഹെയ്ന്‍സ് പറയുന്നത്. അമിത വണ്ണത്തിനുള്ള സാഹചര്യങ്ങള്‍ ഇത് ഇല്ലാതാക്കും. പുറത്തു നിന്നുള്ള ഫാസ്റ്റ് ഫുഡ്, ഉറക്കമില്ലായ്മ, ആല്‍ക്കഹോള്‍ ഉപയോഗം ഇവയെല്ലാം അച്ചടക്കത്തിലും സ്‌നേഹത്തിലും ഉറച്ച കുടുംബത്തിലുള്ള യുവാക്കള്‍ക്ക് കുറവായിരിക്കുമെന്നാണ് ഹെയ്ന്‍സിന്റെ കണ്ടുപിടുത്തം.

14-24 വയസിന് ഇടയിലുള്ള 3700 പെണ്‍കുട്ടികളേയും 2.600 ആണ്‍കുട്ടികളേയും നിരീക്ഷിച്ചാണ് ഹെയ്ന്‍സ് ഗവേഷണ റിപ്പോര്‍ട്് തയ്യാറാക്കിയത്. പെരുമാറ്റ വൈകല്യങ്ങള്‍ക്കും വളരുന്ന അന്തരീക്ഷം കാരണമാകുമെന്നാണ് ഹെയ്ന്‍സും പറഞ്ഞുവെക്കുന്നത്.