എന്താ കുട്ടിയാനയുടെ ഒരു അഭിനയം, പക്ഷേ ‘ചീറ്റിപ്പോയി’! 

എന്താ കുട്ടിയാനയുടെ ഒരു അഭിനയം, പക്ഷേ ‘ചീറ്റിപ്പോയി’! 

എന്താ കുട്ടിയാനയുടെ ഒരു അഭിനയം, പക്ഷേ ‘ചീറ്റിപ്പോയി’! 

എന്താ കുട്ടിയാനയുടെ ഒരു അഭിനയം, പക്ഷേ ‘ചീറ്റിപ്പോയി’! 

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കുട്ടികള്‍ പല കുസൃതികളും ഒപ്പിക്കാറുണ്ട്. മൃഗങ്ങളും ഈ കാര്യത്തില്‍ ഭിന്നരല്ലെന്ന് തെളിയിക്കുന്ന ഒരു കുട്ടിയാനയുടെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി വിതയ്ക്കുന്നത്. ആനക്കൂട്ടത്തില്‍ മുന്നേ നടന്നു വരുന്ന കുട്ടിയാന വഴിയരുകിലെ പുല്‍മേട്ടിലേക്ക് തലകുത്തിമറിയുന്നതും കളിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. അവസാനം റോഡിലേക്ക് ഉരുണ്ടു മറിയുന്നതും എഴുന്നേല്‍ക്കാന്‍ വയ്യാത്തതു പോലുള്ള അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പിന്നാലെയെത്തിയ മാതാപിതാക്കള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങി. തന്റെ അഭിനയം വിലപ്പോയില്ലെന്നു മനസിലാക്കിയ കുട്ടിയാന ഇളിഭ്യനായതോടെ മെല്ലെയെഴുന്നേറ്റ് അച്ഛനമ്മമാരുടെ പിന്നാലെ ഓടിപ്പോകുന്നത് ക്ലൈമാക്‌സ്. ആഫ്രിക്കയിലെ സാവന്നയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍.