ഓപ്പറേഷനിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി 

July 20, 2017, 7:18 pm
ഓപ്പറേഷനിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി 
In Video
In Video
ഓപ്പറേഷനിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി 

ഓപ്പറേഷനിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി 

സങ്കീര്‍ണമായ തലച്ചോര്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റര്‍ വായിച്ചു രോഗി. ബെംഗളൂരു നഗരത്തിലെ ഒരു ആശുപത്രിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയായിരുന്നു രോഗിയായ 32 കാരനായ ടെക്കി യുവാവിന്റെ ഗിറ്റാര്‍ വായന. ശസ്ത്രക്രിയ്ക്കിടെ രോഗി ഗിറ്റാര്‍ വായിച്ചത് പക്ഷേ ഓപ്പറേഷന് സഹായകമായിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലെ പ്രശ്‌നമുള്ള ഭാഗം കണ്ടുപിടിയ്ക്കാന്‍ ഇതിലൂടെ ഡോക്ടര്‍മാര്‍ക്കായി. തലയില്‍ പ്രത്യേക ഫ്രെയിം ഘടിപ്പിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. എം.ആര്‍.ഐ സ്‌കാനിങ്ങില്‍ തലയോട്ടിയുടെ ഏറെ ഉള്ളിലുള്ള ഭാഗത്താണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇവിടെ 8-9 സെന്റീമീറ്റര്‍ അകത്താണ് ശസ്ത്രക്രിയ നടത്തിയത്.

https://www.youtube.com/watch?v=aqa559mGbgY