റിപ്പോര്‍ട്ടിങ്ങിനിടെ കുടയുമായി കാറ്റ് പോയി കൂടെ റിപ്പോര്‍ട്ടറും! 

റിപ്പോര്‍ട്ടിങ്ങിനിടെ കുടയുമായി കാറ്റ് പോയി കൂടെ റിപ്പോര്‍ട്ടറും! 

റിപ്പോര്‍ട്ടിങ്ങിനിടെ കുടയുമായി കാറ്റ് പോയി കൂടെ റിപ്പോര്‍ട്ടറും! 

റിപ്പോര്‍ട്ടിങ്ങിനിടെ കുടയുമായി കാറ്റ് പോയി കൂടെ റിപ്പോര്‍ട്ടറും! 

വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനിടെ അബദ്ധങ്ങള്‍ പിണയുന്നത് പലപ്പോഴും ഒരു ചിരിക്കുള്ള കാഴ്ച സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കാറ്റ് പണികൊടുത്ത ഒരു റിപ്പോര്‍ട്ടറുടെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ഐറിഷ് ടിവി ത്രിയുടെ റിപ്പോര്‍ട്ടര്‍ ഡെറിക് ഹാര്‍ട്ടികനാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ കാലാവസ്ഥ തന്നെ വില്ലനായത്. ഡെറിക് ലൈവായി കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ ആഞ്ഞുവീശിയ കാറ്റില്‍ഡെറിക്കും, അദ്ദേഹം പിടിച്ചിരുന്ന കുടയും ഒന്ന് ആടിയുലഞ്ഞു. ഒടിഞ്ഞ കുട കയ്യിലൊതുക്കി പിടിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡെറിക്കിന്റെ ശ്രമം ന്യൂസ് റൂമിനുള്ളിലും ചിരി പടര്‍ത്തി. ഡെറിക് തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.