സോപ്പ് കുമിള പൊട്ടി, ഞെട്ടിത്തരിച്ച് സിംഹരാജന്‍! 

സോപ്പ് കുമിള പൊട്ടി, ഞെട്ടിത്തരിച്ച് സിംഹരാജന്‍! 

സോപ്പ് കുമിള പൊട്ടി, ഞെട്ടിത്തരിച്ച് സിംഹരാജന്‍! 

സോപ്പ് കുമിള പൊട്ടി, ഞെട്ടിത്തരിച്ച് സിംഹരാജന്‍! 

കാടിനെ വിറപ്പിക്കുന്ന സിംഹരാജന്‍ വെറും ഒരു സോപ്പ് കുമിള പൊട്ടുന്നത് കണ്ട് ഞെട്ടുന്ന കാഴ്ച ഏറെ കൗതുകം നിറഞ്ഞതാണ്. ബ്രിട്ടനിലെ ബ്രോക്‌സ്‌ബോണിലുള്ള പാരഡൈസ് വന്യജീവി പാര്‍ക്കിലെ മോട്ടോ എന്നു പേരുള്ള 10 വയസ്സുകാരന്‍ സിംഹമാണ് ക്യാമറയില്‍ കുടുങ്ങിയത്. സന്ദര്‍ശകരില്‍ ആരോ കൂട്ടിലേക്ക് ഒരു സോപ്പ് കുമിള പറപ്പിച്ചിടുകയായിരുന്നു. അപരിചിതമായ കുമിള കണ്ട് സൂക്ഷിച്ച് നോക്കി നില്‍ക്കുന്നതിനിടെ അതു നിലത്തു വീണു പൊട്ടി. പെട്ടന്നുണ്ടായ ഞെട്ടലില്‍ സിംഹരാജന്‍ രണ്ടടി പിന്നോട്ടു മാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.