വിശന്നു വലഞ്ഞാല്‍ ഹെലികോപ്റ്ററിലും വന്നിറങ്ങും ഭക്ഷണം കഴിക്കാന്‍! 

വിശന്നു വലഞ്ഞാല്‍ ഹെലികോപ്റ്ററിലും വന്നിറങ്ങും ഭക്ഷണം കഴിക്കാന്‍! 

വിശന്നു വലഞ്ഞാല്‍ ഹെലികോപ്റ്ററിലും വന്നിറങ്ങും ഭക്ഷണം കഴിക്കാന്‍! 

വിശന്നു വലഞ്ഞാല്‍ ഹെലികോപ്റ്ററിലും വന്നിറങ്ങും ഭക്ഷണം കഴിക്കാന്‍! 

‘വിശന്നാല്‍ നിങ്ങള്‍, നിങ്ങളല്ലാതാകും’ എന്ന പരസ്യ വാചകത്തില്‍ കുറച്ച് കാര്യമുണ്ടെന്ന് തൊന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശപ്പ് വലഞ്ഞപ്പോള്‍, പിന്നെ ഒന്നും ചിന്തിക്കാന്‍ നേരമുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയയില്‍ നടന്ന ഒരു സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു. മെക്‌ഡൊണാള്‍ഡില്‍ ഭക്ഷണം വാങ്ങാനെത്തിയ ഡാന്‍ എന്ന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാന്‍ മെക്‌ഡൊണാള്‍ഡില്‍ നിന്നും ഭക്ഷണപ്പൊതിയുമായി ഹെലികോപ്റ്ററിനടുത്തേക്ക് നടന്നുനീങ്ങുന്നതിന്റെയും ഹെലികോപ്റ്ററില്‍ കയറി പോകുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍.