റെസ്‌പെക്ട് കിങ് ഖാനില്‍ നിന്ന് പഠിക്കണം; സണ്ണി ലിയോണിനൊപ്പമുള്ള ‘ലൈല മേന്‍ ലൈല’ മേക്കിങ്ങ് വീഡിയോ കാണാം 

ഷൂട്ടിങ്ങ് സെറ്റിലെ ഷാരൂഖ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ച് ബോളിവുഡില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹുമാനത്തോടെയാണ് കിങ്ങ് ഖാന്‍ എല്ലാവരോടും ഇടപെടാറുള്ളത്. ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ 'റയീസിലെ ലൈല മേന്‍ ലൈല' ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോയിലും ഷാരൂഖ് ഖാന്‍ എന്ന മാന്യനെ കാണാം. സണ്ണി ലിയോണിനെ തന്നാലാവും വിധം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഷാരൂഖ്. സണ്ണി ലിയോണ്‍ പാട്ടിന്റെ വരികള്‍ പഠിക്കുന്നതിലും ചുവടുകള്‍ വെക്കുന്നതിലും ഷാരൂഖ് ശ്രദ്ധവെക്കുന്നു്. 'വരികള്‍ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പഠിച്ചതിനുശേഷം നമുക്ക് ചെയ്യാം' എന്ന് ക്ഷമയോടെ ഷാരൂഖ് പറയുന്നു. ഇടയ്ക്ക് സണ്ണി ലിയോണിന്റെ ഹെയര്‍ പിന്‍ ഷാരൂഖ് നേരെയാക്കുന്നുമുണ്ട്.

ഷാരൂഖിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം സണ്ണി ലിയോണും മറച്ചുവെക്കുന്നില്ല. 'ഞാന്‍ വലിയ ആവേശത്തിലാണ്. ഒരു സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെയൊപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് ആ അവസരം ലഭിച്ചു.' സണ്ണി ലിയോണ്‍ പറയുന്നു. പത്ത് കോടിയിലധികം ആളുകളാണ് യുട്യൂബില്‍ 'ലൈല മേന്‍ ലൈല' കണ്ടത്. 1980ല്‍ പുറത്തിറങ്ങിയ 'കുര്‍ബാനി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്കാണിത്. സീനത്ത് അമനാണ് പഴയ ഗാനത്തിന് ചുവട് വെച്ചത്.