ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ കുട ചൂടി ലോക്കോ പൈലറ്റിന്റെ യാത്ര! 

ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ കുട ചൂടി ലോക്കോ പൈലറ്റിന്റെ യാത്ര! 

ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ കുട ചൂടി ലോക്കോ പൈലറ്റിന്റെ യാത്ര! 

ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ കുട ചൂടി ലോക്കോ പൈലറ്റിന്റെ യാത്ര! 

മഴ പെയ്യുമ്പോള്‍ കുട ചൂടുന്നത് സ്വഭാവികം. എങ്കില്‍ ഒരു എന്‍ജിന്‍ ഡ്രൈവര്‍ കുടചൂടിക്കൊണ്ട് ട്രെയിന്‍ നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ തീര്‍ത്തും കൗതുകകരമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനന്റെ കണ്‍ട്രോള്‍ പാനലിലേക്ക് വെള്ളം വീഴുന്നത് തടയാനാണ് അദ്ദേഹം കുടചൂടുന്നത്. മാത്രമല്ല നിലത്ത് പേപ്പര്‍ വിരിച്ചിട്ടുമുണ്ട്. ജാര്‍ഖണ്ഡിലെ ബെര്‍മോസ് സ്റ്റേഷനില്‍ വെച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നവമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ഇവര്‍ക്ക് മറുപടി ലഭിക്കുകയും ചെയ്തു.