ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറുടെ രക്ഷാപ്രവര്‍ത്തനം!

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറുടെ രക്ഷാപ്രവര്‍ത്തനം!

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറുടെ രക്ഷാപ്രവര്‍ത്തനം!

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറുടെ രക്ഷാപ്രവര്‍ത്തനം!

ഹാര്‍വി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതികളുടെ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടല്‍ ഒരു ജീവന്‍ രക്ഷിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കൈയടിയേറ്റുവാങ്ങുന്നത്. കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറായ ബ്രാന്‍ഡി സ്മിത്തിന്റെ ഇടപെടല്‍ ക്യാമറാമാന്‍ മരിയോ സാന്‍ഡോവലാണ് പകര്‍ത്തിയത്. റിപ്പോര്‍ട്ടിങിനിടെയാണ് പാലത്തിന് താഴെ 10 അടി വെള്ളത്തില്‍ മുങ്ങിത്താഴുന്ന ലോറിയും അതിനുള്ളിലെ ഡ്രൈവറും ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡിലൂടെ പോകുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പെട്ടെന്ന് ജോലി നിര്‍ത്തി സ്മിത്ത് വാഹനത്തിന്റെ പിറകെ ഓടി, പിന്നാലെ ക്യാമറാമാനും. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിക്കുന്നത്.