പത്തു മീറ്റര്‍ ഉയരത്തില്‍ കാറുകളുടെ ‘ഭീമന്‍ സീസോ കളി’!  

പത്തു മീറ്റര്‍ ഉയരത്തില്‍ കാറുകളുടെ ‘ഭീമന്‍ സീസോ കളി’!  

പത്തു മീറ്റര്‍ ഉയരത്തില്‍ കാറുകളുടെ ‘ഭീമന്‍ സീസോ കളി’!  

പത്തു മീറ്റര്‍ ഉയരത്തില്‍ കാറുകളുടെ ‘ഭീമന്‍ സീസോ കളി’!  

കുട്ടികള്‍ക്ക് കളിക്കാനുള്ള സീസോകള്‍ എല്ലാവരും തന്നെ കണ്ടിട്ടുണ്ടാകും. ഒരു സ്റ്റാന്റഡില്‍ ഉറപ്പിച്ച് രണ്ടുവശത്തേക്കും ചരിയുന്ന പ്രതലത്തില്‍ രണ്ടുപേര്‍ക്ക് അഭിമുഖമായിരുന്ന് താഴേക്കും മുകളിലേക്കും പൊങ്ങിയും താഴ്ന്നുമുള്ള കളി. അല്‍പം സാഹസികവും അവിശ്വസനീയമായ ഒരു കാര്‍ സീസോ കളിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വിസ്മയിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുമാണ് പത്ത് മീറ്റര്‍ ഉയരത്തിലെ കാറുകളുടെയും സീസോ റൈഡ് വീഡിയോ പുറത്തുവന്നത്. സീസോ ഉയര്‍ന്ന് താഴുന്നതിനനുസരിച്ച് എസ്.യു.വി മുന്നോട്ടും പിന്നോട്ടും എടുത്ത് ബാലന്‍സ് നിലനിര്‍ത്തുന്ന രംഗം അല്‍പം ഞെട്ടിക്കുന്നതാണ്. ഇരുവാഹനങ്ങളിലും ഡ്രൈവര്‍ക്കൊപ്പം സഹയാത്രികരും യാതൊരു ഭയവും കൂടാതെയാണ് രണ്ടു മിനിറ്റിലേറെ നീണ്ട റൈഡ് പൂര്‍ത്തിയാക്കിയത്.