ഭ്രമയാത്രികന്‍: വെളിപാടിന്‍റെ പുസ്തകത്തിന് ശേഷം അനൂപ് മേനോന്റെ പുസ്തകം 

November 4, 2017, 4:26 pm
 ഭ്രമയാത്രികന്‍: വെളിപാടിന്‍റെ പുസ്തകത്തിന് ശേഷം അനൂപ് മേനോന്റെ പുസ്തകം 
Books
Books
 ഭ്രമയാത്രികന്‍: വെളിപാടിന്‍റെ പുസ്തകത്തിന് ശേഷം അനൂപ് മേനോന്റെ പുസ്തകം 

ഭ്രമയാത്രികന്‍: വെളിപാടിന്‍റെ പുസ്തകത്തിന് ശേഷം അനൂപ് മേനോന്റെ പുസ്തകം 

പ്രേക്ഷകരുടെ പ്രിയ നടന്‍ അനൂപ് മേനോന്‍ വെളിപാടിന്റെ പുസ്തകത്തിന് ശേഷം സ്വന്തം പുസ്തകവുമായി വരുന്നു . അനൂപ് മേനോന്‍ ആദ്യമായി എഴുതിയ പുസ്തകം 'ഭ്രമയാത്രികന്‍' വായനക്കാരിലേക്ക് എത്തും. ഡിസി ബുക്കാണ് പ്രസാധകര്‍.

ഞാന്‍ എഴുതിയ ആദ്യത്തെ പുസ്തകം, എന്റെയും നിങ്ങളുടെയും യാത്രകള്‍ ‘ഭ്രമയാത്രികന്‍’, ഡിസി ബുക്ക്‌സ്... എന്ന് ഫേസ്ബുക്കില്‍ കുറിച്ച് പുസ്തകത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2008ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ് അനൂപ് മേനോന്‍. തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍, പാവാട, പാ. വാ , വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.