'കേള്‍ക്കാം' ഇനി പുസ്തകങ്ങളെ; ആദ്യത്തെ ഓണ്‍ലൈന്‍ ഓഡിയോ പുസ്തക ശാല വാതില്‍ തുറന്നു

April 4, 2016, 12:10 pm
'കേള്‍ക്കാം' ഇനി പുസ്തകങ്ങളെ; ആദ്യത്തെ ഓണ്‍ലൈന്‍ ഓഡിയോ പുസ്തക ശാല വാതില്‍ തുറന്നു
Books
Books
'കേള്‍ക്കാം' ഇനി പുസ്തകങ്ങളെ; ആദ്യത്തെ ഓണ്‍ലൈന്‍ ഓഡിയോ പുസ്തക ശാല വാതില്‍ തുറന്നു

'കേള്‍ക്കാം' ഇനി പുസ്തകങ്ങളെ; ആദ്യത്തെ ഓണ്‍ലൈന്‍ ഓഡിയോ പുസ്തക ശാല വാതില്‍ തുറന്നു

വാ മൊഴിയായി പുസ്തകങ്ങള്‍ വായനക്കാരിലെത്തുക്കുക എന്ന പുത്തന്‍ ദൗത്യവുമായി കേരള ബുക്ക് സ്‌റ്റോര്‍ ഡോട്ട് കോമിന്റെ ( keralabookstore.com) പുത്തന്‍ സംരംഭം. വായിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇനി പുസ്തകങ്ങള്‍ കേട്ട് അറിയാം. 'കേള്‍ക്കാം' എന്നാണ് ഈ ഓണ്‍ലൈന്‍ ഓഡിയോ പുസ്തക ശേഖരത്തിന്റെ പേര്. മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പുസ്തക ശാല പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

മലയാള സാഹിത്യത്തിലെ മികച്ച കൃതികള്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിച്ച് കേള്‍പ്പിക്കുക. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് വെയ്ക്കുകയാണ് ശ്രോതാക്കള്‍ ചെയ്യേണ്ടത്. മികച്ച ശ്രവ്യാനുഭവവും സാങ്കേതിക വിദ്യയും ഇത് പ്രദാനം ചെയ്യുന്നു. ആവശ്യമുള്ള പുസ്തകങ്ങളുടെ ശബ്ദപതിപ്പ് കേരള ബുക്ക് സ്റ്റോറിന്റെ വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുക്കാനാകും. ഇതിനനുസരിച്ച് മൊബൈല്‍ ആപ് പ്രവര്‍ത്തനക്ഷമമാകുകയും മൊബൈലിലൂടെയും ടാബിലൂടെയും കഥകള്‍ കേള്‍ക്കാം.

പുസ്തകങ്ങള്‍ ഹൃദയത്തെ തൊട്ടറിയുന്നവയാണ്. വായന മനോഹരമായ അനുഭൂതിയും. എന്നാല്‍ ഇതിനൊക്കെ അപ്പുറം കഥകേട്ട് വളര്‍ന്ന ഒരു ബാല്യം നമുക്ക് മുന്നിലുണ്ട്. കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കും സാഹിത്യ കൃതികള്‍ വായിച്ച് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, അക്ഷരമറിയാത്തവര്‍ക്കും കാഴ്ച മങ്ങിയവര്‍ക്കും ദീര്‍ഘനേരം വായനയില്‍ മുഴുകാന്‍ കഴിയാത്തവര്‍ക്കും ഈ പുത്തന്‍ സങ്കേതം പുതിയ വാതിലുകള്‍ തുറക്കും.

തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് 'കേള്‍ക്കാം' പ്രകാശനം നടന്നത്. ഓണ്‍ലൈന്‍ ശ്രാവ്യ പുസ്തക ശേഖരത്തിലെ ആദ്യത്തെ കൃതി പ്രശസ്ത എഴുത്തുകാരി അഷിത കുട്ടികള്‍ക്ക് വേണ്ടി രചിച്ച മയില്‍പ്പീലി സ്പര്‍ശം ആണ്.

ഓഡിയോ പുസ്തക ശാലയുടെ പ്രവര്‍ത്തനവും ഡൗണ്‍ലോഡ് ചെയ്യേണ്ട രീതികളും അറിയാന്‍ കേരള ബുക്ക് സ്‌റ്റോര്‍ ഡോട്ട് കോം സന്ദര്‍ശിക്കുക