ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ ഇഎംഎസ് ചിത്രീകരണം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് അരുന്ധതി റോയ്; ‘കോമ്രേഡ് നമ്പൂതിരിപ്പാട് ഇഎംഎസ് അല്ല’  

June 5, 2017, 8:04 pm
ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ ഇഎംഎസ് ചിത്രീകരണം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് അരുന്ധതി റോയ്; ‘കോമ്രേഡ് നമ്പൂതിരിപ്പാട് ഇഎംഎസ് അല്ല’  
Books

ന്യൂഡല്‍ഹി: തന്റെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ ഇഎംഎസ് ചിത്രീകരണം തെറ്റിദ്ധാരണ പരത്തിയെന്ന് എഴുത്തുകാരി അരുന്ധതി റോയ്.

കോമ്രേഡ് നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അസംബന്ധമാണെന്നും അരുന്ധതി പറഞ്ഞു. തന്റെ ഉടന്‍ പുറത്തിറങ്ങിനിരിക്കുന്ന നോവല്‍ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിനെക്കുറിച്ച് ഔട്ട്‌ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.

ഇഎംഎസ് ഹോട്ടല്‍ നടത്തുന്നതായൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതെല്ലാം വ്യാജവും അസംബന്ധവുമാണ്. ഇടതുപക്ഷം ജാതിയെ കൈകാര്യം ചെയ്‌തോ എന്നതായിരുന്നു യഥാര്‍ത്ഥചോദ്യം. ഹോട്ടല്‍ വിവാദം തെറ്റിദ്ധാരണയുളവാക്കുന്നതായിരുന്നു. ഞാന്‍ ഇടതുപക്ഷത്തിന്റെ ആരാധികയായിരുന്നു എപ്പോഴും. കേരളത്തിന് ഇടതുപക്ഷത്തില്‍ നിന്ന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ജാതി എന്ന വിഷയം കൈകാര്യം ചെയ്യാതിരുന്നതോടെ ചെയ്ത ഹിംസ അവരെ വന്‍ പരാജയമാക്കിയെന്ന് ഞാന്‍ കരുതുന്നു.
അരുന്ധതി റോയ് 

നോവലിലെ കോമ്രേഡ് നമ്പൂതിരിപ്പാട് എന്ന കഥാപാത്രം രണ്ട് പതിറ്റാണ്ടു മുന്നെ തന്നെ വിവാദത്തിന് വഴി വെച്ചിരുന്നു. ഭൂജന്മിയും പണത്തോട് ആര്‍ത്തിയുള്ളവനുമായ നമ്പൂതിരിപ്പാട് തന്റെ തറവാട്ട് വീട് ഹോട്ടലാക്കി മാറ്റുന്നതും ഹോട്ടലില്‍ കമ്മ്യൂണിസ്റ്റ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതും നോവലിലുണ്ട്.

നോവലിനെതിരെ ഇഎംഎസ് രംഗത്തെത്തിയിരുന്നു. പുസ്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ബൂര്‍ഷ്വാ സമൂഹത്തെ ആണ് പ്രതിനീധീകരിക്കുന്നതെന്നും ഇഎംഎസ് ലേഖനങ്ങളിലെഴുതി. നോവലിലുള്ളത് വഴിപിഴച്ച ലൈംഗികതയാണെന്നും ഇഎംഎസ് ആരോപിച്ചു.എന്നാല്‍ ഖേദപ്രകടനം നടത്താന്‍ അരുന്ധതി റോയ് ഒരിക്കല്‍ പോലും തയ്യാറായില്ല. കോമ്രേഡ് നമ്പൂതിരിപ്പാട് ഒരു സാങ്കല്‍പിക കഥാപാത്രമാണ് എന്നായിരുന്നു എഴുത്തുകാരിയുടെ വിശദീകരണം.