ഹാരിപോട്ടര്‍ ആന്റ് ദി കഴ്സ്ഡ് ചൈല്‍ഡ്; ജെ.കെ റൗളിങ്ങിന്റെ പുത്തന്‍ പുസ്തകത്തിന്റെ വിശേഷങ്ങള്‍ 

August 1, 2016, 3:16 pm
ഹാരിപോട്ടര്‍ ആന്റ് ദി കഴ്സ്ഡ് ചൈല്‍ഡ്; ജെ.കെ റൗളിങ്ങിന്റെ പുത്തന്‍ പുസ്തകത്തിന്റെ വിശേഷങ്ങള്‍ 
Books
Books
ഹാരിപോട്ടര്‍ ആന്റ് ദി കഴ്സ്ഡ് ചൈല്‍ഡ്; ജെ.കെ റൗളിങ്ങിന്റെ പുത്തന്‍ പുസ്തകത്തിന്റെ വിശേഷങ്ങള്‍ 

ഹാരിപോട്ടര്‍ ആന്റ് ദി കഴ്സ്ഡ് ചൈല്‍ഡ്; ജെ.കെ റൗളിങ്ങിന്റെ പുത്തന്‍ പുസ്തകത്തിന്റെ വിശേഷങ്ങള്‍ 

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ റൗളിങ്ങിന്റെ ലോകപ്രശസ്ത ഹാരി പോട്ടര്‍ വീര കഥാ വിവരണ പരമ്പരയിലെ എട്ടാമത്തെ പുസ്തകമായ ‘ഹാരി പോട്ടര്‍ ആന്‍റ് ദി കഴ്സ്ഡ് ചൈല്‍ഡ്’ ഞായറാഴ്ച വിപണിയിലെത്തി. ദീര്‍ഘനാളായി പരമ്പരയിലെ പുതിയ പുസ്തകം കാത്തിരുന്ന ഹാരിപോട്ടര്‍ ആരാധകര്‍ക്ക് വായനയുടെ പുതു മാന്ത്രിക ആവേശമായി പുസ്തകത്തിന്റെ വരവ്. പുസ്തക പ്രകാശനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ലണ്ടന്‍, സിംഗപ്പൂര്‍, തായ്ലന്റ്, ബാങ്കോക്ക് തുടങ്ങിയ പ്രസിദ്ധീകരണ ശാലകളില്‍ പുസ്തകം വിറ്റുതീര്‍ന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച ‘ഹാരിപോട്ടര്‍ ആന്‍റ് ദി ഡെത്ത്ലി ഹാലോവ്സ്’ ആയിരുന്നു പരമ്പരയിലെ അവസാനം വന്ന പുസ്തകം.

ആദ്യ ബുക്ക്‌ ആയ  ‘ഹാരി പോട്ടര്‍ ആന്‍റ് ദി ഫിലോസഫെര്സ് സ്റ്റോണ്‍’ (1992) പ്രസിദ്ധീകരിച്ച സമയത്ത് സാഹസിക കഥകള്‍ സ്ത്രീയുടെ പേരില്‍ എഴുതുന്നത് വായനാക്കാരെ അകറ്റുമോ എന്ന പ്രസാധകന്റെ സംശയം മൂലം അദ്ധേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു ജോഹന്‍ റൌളിംഗ്, പേരിനെ പരിഷ്ക്കരിച്ചു ജെ. കേ റൌളിംഗ് തൂലികാനാമമായി സ്വീകരിച്ചു. എഴുത്തുകാരിയുടെ ജന്മദിനമായ ജൂലൈ 31 നാണ് പുതിയ പുസ്തകം പ്രസാധനം ചെയ്തത് എന്നതും കൗതുകകരമായി. ജാക്ക് തോണ്‍, ജോണ്‍ ടിഫാനി ഇവരോട് ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. ജാക്ക് തോണിന്‍റെ തിരക്കഥ രചനയില്‍ നാടകമായി ലണ്ടനിലെ വെസ്റ്റ് എന്റില്‍ ജൂലായ്‌ 30-ന് നാടകത്തിന്റെ ആദ്യ പ്രീമിയര്‍ നടന്നു. പുസ്തക പരമ്പരയിലെ മറ്റ് ഏഴെണ്ണവും വളരെ വിജയം നേടിയ ചലച്ചിത്രങ്ങള്‍ ആയി പുനസൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് ഹാരിപോട്ടര്‍ നാടകവേദിയില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

ലോകസാഹിത്യത്തില്‍ നാല്‍പ്പത് കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഹാരി പോട്ടര്‍ സീരീസ്, ചരിത്രത്തില്‍ ഏറ്റവും അധികം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി കൂടിയാണ്. എ.ഡി മൂന്നിലാണ് പുരാതന ഗ്രീക്ക് ഭാഷയില്‍ അവസാനമായി ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇത് ഗ്രീക്ക് എഴുത്തുകാരനായിരുന്ന ‘ഹെലിയോഡോറസ്‌ ഓഫ് എമേസ’യുടെ നോവലുകള്‍ ആയിരുന്നു. വളരെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുരാതന ഗ്രീക്ക് ഭാഷയില്‍ റൗളിങ്ങിന്റെ ആദ്യ പുസ്തകമായ ‘ഹാരിപോട്ടര്‍ആന്‍റ് ദി ഫിലോസഫെര്സ് സ്റ്റോണ്‍’ ആണ് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത്. ലാറ്റിന്, അറബി, വിയറ്റ്നാമീസ്, ഉറുദു തുടങ്ങി നിരവധി ഭാഷകളില്‍ ലോകത്തെമ്പാടുമുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ റൗളിങ്ങിന്റെ ഭാവന സൃഷ്ടിച്ച ഹാരിയുടെ മാന്ത്രികലോകത്ത് സംശയലേശമെന്യേ സഞ്ചരിക്കുന്നു. കാഴ്ചയിലൂടെയും വായനയിലൂടെയും നിരവധിയായ സങ്കേതങ്ങളിലൂടെ...