അരുന്ധതി റോയ്‌യുടെ പുതിയ നോവലിന്റെ കവര്‍ ചിത്രത്തിന് പിന്നിലെന്ത്? ഫോട്ടോഗ്രാഫര്‍ മായങ്ക് ഓസ്റ്റിന്‍ സൂഫി പറയുന്നു  

February 1, 2017, 10:16 pm
അരുന്ധതി റോയ്‌യുടെ പുതിയ നോവലിന്റെ കവര്‍ ചിത്രത്തിന് പിന്നിലെന്ത്?  ഫോട്ടോഗ്രാഫര്‍ മായങ്ക് ഓസ്റ്റിന്‍ സൂഫി പറയുന്നു  
Books

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആദ്യ പുസ്തകമായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റേതു പോലെ പ്രത്യേകതകള്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എന്ന പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനും ഉണ്ട്. പ്രശസ്ത ഫോട്ടോജേണലിസ്റ്റ് മായങ്ക് ഓസ്റ്റിന്‍ സൂഫിയാണ് കവര്‍ ചിത്രവും എഴുത്തുകാരിയുടെ ചിത്രവും പകര്‍ത്തിയിരിക്കുന്നത്. നോവലിനു വേണ്ടിയുള്ള ചിത്രീകരണത്തെക്കുറിച്ച് മായങ്ക് ഓസ്റ്റിന്‍ സൂഫി പെന്‍ഗ്വിന്‍ ബുക്‌സിനോട് സംസാരിച്ചു.

താന്‍ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ന്റ ഭക്തനാണെന്ന് ഓസ്റ്റിന്‍ സൂഫി പറയുന്നു. പുസ്തകത്തിന്റെ കവര്‍ചിത്രം നോക്കിക്കൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു. ജലോപരിതലത്തില്‍ വീണു കിടക്കുന്ന ഇലകളും പൂക്കളും ആകാശത്തിന്റെ പ്രതിഫലനവും. ആ ചിത്രം ഒരേ സമയം വ്യക്തവും എന്നാല്‍ പിടി തരാത്തതുമായിരുന്നു. താന്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസിനായി തയ്യാറാക്കിയ ചിത്രം അതുപോലൊരു അനുഭവമാകും നല്‍കുക എന്നു പ്രതീക്ഷിക്കുന്നതായി ഓസ്റ്റിന്‍ സൂഫി പറഞ്ഞു.

‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ ന്റെ കവര്‍ 
‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ ന്റെ കവര്‍ 
അതൊരു കല്ലിന്റെ ചിത്രമാണ്, വെള്ളത്തിന്റെ നേര്‍ വിപരീതം. കവര്‍ചിത്രത്തിന് ഒരേസമയം സുവ്യക്തമാവാനും പിടിതരാതെ ഒഴിഞ്ഞുമാറാനുമുള്ള കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു. 
മായങ്ക് ഓസ്റ്റിന്‍ സൂഫി 

ചിത്രത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് അരുന്ധതി റോയ് ആവശ്യപ്പെട്ടപ്രകാരം എന്നാണ് മായങ്ക് ഓസ്റ്റിന്‍ സൂഫിയുടെ മറുപടി. തനിക്ക് എന്താണ് വേണ്ടത് എന്നതിനെപ്പറ്റി റോയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി സൂഫി പറയുന്നു.

പുസ്തകത്തിനായി പകര്‍ത്തിയ അരുന്ധതി റോയ്‌യുടെ ചിത്രം  
പുസ്തകത്തിനായി പകര്‍ത്തിയ അരുന്ധതി റോയ്‌യുടെ ചിത്രം  

എന്തുകൊണ്ടാണ് താങ്കളെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അരുന്ധതി റോയ്‌യോട് തന്നെ ചോദിക്കണം എന്ന മറുപടിയാണ് ഓസ്റ്റിന്‍ സൂഫി നല്‍കുന്നത്. തന്നെ തിരഞ്ഞെടുത്തത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് സൂഫി പറയുന്നു. എഴുത്തുകാരിയുടെ ചിത്രത്തിലെ അരുന്ധതിയുടെ ചിരിയുടെ കാരണം ആരാഞ്ഞപ്പോള്‍ തീര്‍ത്തും സ്വകാര്യമായ എന്തിനെപ്പറ്റിയോ ചിന്തിക്കുകയായിരുന്നിരിക്കാം എന്നാണ് ഓസ്റ്റിന്‍ സൂഫി അനുമാനിക്കുന്നത്.

ആദ്യ നോവലിനു തന്നെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയ്‌യുടെ ' ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന പുസ്തകത്തിനായി കാത്തിരിക്കുകയാണ് പുസ്തകസ്‌നേഹികള്‍. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പുസ്തകപ്രകാശനമായേക്കും 'മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസി'ന്റേത്. ജൂണിലാണ് പുസ്തകം പുറത്തിറങ്ങുക. പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസാധകര്‍.