കാത്തിരിപ്പിനൊടുവില്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എത്തി; 20 വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍; ആവേശത്തോടെ സ്വീകരിച്ച് വായനക്കാര്‍

June 6, 2017, 2:23 pm
കാത്തിരിപ്പിനൊടുവില്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എത്തി; 20 വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍;  ആവേശത്തോടെ സ്വീകരിച്ച് വായനക്കാര്‍
Books
Books
കാത്തിരിപ്പിനൊടുവില്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എത്തി; 20 വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍;  ആവേശത്തോടെ സ്വീകരിച്ച് വായനക്കാര്‍

കാത്തിരിപ്പിനൊടുവില്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എത്തി; 20 വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍; ആവേശത്തോടെ സ്വീകരിച്ച് വായനക്കാര്‍

ഇരുപത് വര്‍ഷത്തിന് ശേഷം അരുന്ധതി റോയിയുടെ അടുത്ത നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നെന്ന വാര്‍ത്ത വന്നത് മുതലുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമം. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ ജൂണ്‍ 6ന് ആസ്വാദകരുടെ കൈകളിലേക്ക് എത്തി. നേരത്തെ തന്നെ കേരളത്തില്‍ നോവല്‍ എത്തിയെങ്കിലും പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്ക്സുമായുള്ള കരാര്‍ പ്രകാരം അതീവ സുരക്ഷയോടെയാണ് വിതരണക്കാര്‍ സ്റ്റോക്ക് കൈകാര്യം ചെയ്തത് പോലും. ഇന്ന് രാവിലെയാണ് നോവലിന്റെ വില്‍പന ആരംഭിച്ചത്. നോവല്‍ ലഭിക്കുന്നതിന് വേണ്ടി പ്രീ ബുക്കിങ് നടത്തിയവരടക്കം 9 മണിക്ക് തന്നെ ആസ്വാദകര്‍ നോവലിനായി ബുക്ക് സ്റ്റാളുകളിലെത്തിയെന്ന് വിതരണക്കാരും പറയുന്നു.

പത്ത് വര്‍ഷമെടുത്ത് സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി അരുന്ധതി റോയി എഴുതിയ നോവലിന്, അടുത്ത് ഒന്നും ഒരു പുസ്തകത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏകദേശം 5000 കോപ്പികളാണ് കേരളത്തിലെത്തിയിരിക്കുന്നത്. രാവിലെ മുതലുള്ള വില്‍പന വെച്ച് നോക്കിയാല്‍ അടുത്ത് തന്നെ വീണ്ടും സ്റ്റോക്ക് എത്തേണ്ടി വരുമെന്ന് കേരളത്തില്‍ നോവലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന പ്രിസം ബുക്കിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഇന്‍ ചാര്‍ജ് എന്‍ ഇ സുധീര്‍ സൗത്ത്ലൈവിനോട് പറഞ്ഞു

ഇതിന് മുമ്പ് ഹാരിപ്പോട്ടര്‍ സീരിയസ് ഇറങ്ങിയപ്പോള്‍ മാത്രമേ ഇത് പോലൊരു ആവേശം കണ്ടിട്ടുള്ളൂ. സാധാരണ മികച്ച സ്വീകാര്യത ലഭിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പോലും 500ഓളം ഹാര്‍ഡ് ബാക്ക് എഡിഷന്‍ കോപ്പികളേ കേരളത്തില്‍ വിറ്റ് പോകാറുള്ളൂ. ഇന്നലെ മാത്രമായി ദ് മിനിസ്റ്ററി ഓഫ് ഹാപ്പിനെസിന്റെ 5000 കോപ്പികള്‍ കേരളത്തില്‍ എല്ലായിടത്തുമായി എത്തിയിട്ടുണ്ട്. അത്രയും ആവശ്യക്കാരുണ്ട്. അരുന്ധതി റോയി ഇത്രയും കാലം കൊണ്ട് എഴുതിയ നോവലെന്ന നിലയില്‍ അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളവരും അല്ലാത്തവരും നോവലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. നോവലിലൂടെ എന്തോ ഒന്ന് അരുന്ധതി റോയ് പറയാന്‍ പോകുന്നു എന്ന പ്രതീക്ഷയിലാണ് വായനക്കാര്‍. നോവലിന്റെ ഉള്ളടക്കത്തെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത തരത്തില്‍ അതീവ സുരക്ഷയോടെയാണ് നോവല്‍ ഷെല്‍ഫിലേക്ക് എത്തുന്നത്. അവരുടെ പൊതു പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം തന്നെയാണ് നോവല്‍. പറയാനുള്ളത് ചിലത് നോവലിലൂടെ പറയുന്നു.
എന്‍ ഇ സുധീര്‍, കേരള ഇന്‍ ചാര്‍ജ്, പ്രിസം ബുക്കിസ് പ്രൈവറ്റ് ലിമിറ്റഡ്

നോവലിന്റെ വില്‍പന ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ തിരുവനന്തപുരത്ത് തന്നെയുള്ള മൂന്ന് ഷോറൂമുകളിലായി 200ല്‍ അധികം കോപ്പികള്‍ വിറ്റതായി ഡിസി ബുക്ക്സിന്റെ ഇംഗ്ലീഷ് ബുക്കസ് ഹെഡ് ബയ്യര്‍, ടോമി ആന്റണി സൗത്ത്ലൈവിനോട് പറഞ്ഞു.

ഒന്‍പത് മണിക്ക് സ്റ്റാളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നോവല്‍ വാങ്ങിക്കുന്നതിനായി ആളുകള്‍ കാത്തിരിക്കുകയായിരുന്നു. 100ല്‍ അധികം പേര്‍ പ്രീ ബുക്കിങ് നടത്തിയിരുന്നു. വലിയ ആവേശത്തോടെയാണ് വായനക്കാര്‍ എത്തുന്നത്. 5000 കോപ്പികള്‍ ഡിസി ബുക്ക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ടോമി ആന്റണി, ഹെഡ് ബയ്യര്‍, ഡിസി ബുക്ക്സ്

അരുന്ധതി റോയുടെ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സിനോട് വൈകാരിക അടുപ്പം ഉള്ളവര്‍ കൂടിയാണ് നോവലിനായി എത്തുന്നവരില്‍ ഭൂരിപക്ഷവുമെന്ന് തിരുവനന്തപുരം മോഡേണ്‍ ബുക്ക് ഹൗസ് മാനേജര്‍ എന്‍ ഇ ചിത്രസേനന്‍ പറഞ്ഞു.

നല്ല സ്വീകരണമാണ് നേവലിന് ലഭിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 30ല്‍ അധികം കോപ്പികള്‍ വിറ്റ് പോയി. ഇത്രയും വര്‍ഷത്തിന് ശേഷം എഴുതുമ്പോള്‍ വളരെ കാമ്പുള്ള ഒന്നാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും വര്‍ഷത്തെ രാഷ്ട്രീയം കൂടി ഉള്ളടക്കത്തിലുണ്ടെന്നാണ് റിവ്യൂകളില്‍ നിന്നും ആളുകള്‍ മലസിലാക്കിയിരിക്കുന്നത്. കട തുറക്കുന്നതിന് മുമ്പ് തന്നെ ആവശ്യക്കാരെത്തി കാത്ത് നില്‍ക്കുകയായിരുന്നു. ഒരു നോവലിനെക്കാള്‍ ഉപരി ആളുകള്‍ പ്രതീക്ഷിക്കുന്നത് അതാണ്.
എന്‍ ഇ ചിത്രസേനന്‍, മാനേജര്‍, മോഡേണ്‍ ബുക്ക് ഹൗസ് 

ചെറുപ്പക്കാരെക്കാള്‍ കൂടുതലായി മധ്യവയസ്കരാണ് നോവലിനായി എത്തുന്നത്. നോവലിനെ കുറിച്ച് നേരത്തെ വന്ന അന്താരാഷ്ട്ര റിവ്യുകളൊന്നും തന്നെ വായനക്കാരെ ബാധിച്ചിട്ടില്ല. ആദ്യ നോവലിറങ്ങി പത്ത് വര്‍ഷത്തിന് ശേഷമാണ് മലയാളം പതിപ്പ് ഇറങ്ങിയെന്നതിനാല്‍, ഈ നോവലിന്റെ മലയാളം പതിപ്പ് പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്നും വിതരണക്കാര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് നോവല്‍ എത്താന്‍ ഇനിയും സമയമെടുക്കും. ഹാര്‍ഡ് ബാക്ക് എഡിന്‍ പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാകും പേപ്പര്‍ ബാക്ക് എഡിഷന്‍ പുറത്തിറങ്ങാന്‍ സാധ്യതയെന്നും ഇവര്‍ പറയുന്നു. വിക്രം സേത്തിന്റെ സ്യൂട്ടബിള്‍ ബോയിക്കും ബുക്കര്‍ പ്രൈസ് ലഭിച്ച സമയത്ത് അരവിദ് അഡിഗയുടെയും പുസ്തകങ്ങള്‍ക്കുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള ഒരു സ്വീകരണം ലഭിച്ചതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ നോവലിനൊപ്പം ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്റെ പുതിയ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.