കേരളത്തിലെ 'റാണി-പദ്മിനി'മാര്‍ക്ക് പുതിയ അവസരമൊരുക്കി റിമ കല്ലിങ്കലും ഡി.സി ബുക്‌സും; എഴുത്തുകാര്‍ക്കൊപ്പം യാത്രാനുഭവ കുറിപ്പെഴുതാം പുതിയ ബുക്കില്‍

December 14, 2015, 2:09 pm
കേരളത്തിലെ 'റാണി-പദ്മിനി'മാര്‍ക്ക് പുതിയ അവസരമൊരുക്കി റിമ കല്ലിങ്കലും ഡി.സി ബുക്‌സും; എഴുത്തുകാര്‍ക്കൊപ്പം യാത്രാനുഭവ കുറിപ്പെഴുതാം പുതിയ ബുക്കില്‍
Books

മലയാള പുസ്തക പ്രസാധന രംഗത്ത് വ്യത്യസ്തമായൊരു കാല്‍വെപ്പിനൊരുങ്ങി ചലച്ചിത്ര നടി റിമാ കല്ലിങ്കലും ഡി.സി ബുക്‌സും. 'റാണിമാര്‍, പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍' എന്ന പുസ്തകത്തിലൂടെയാണ് മലയാള സ്ത്രീകള്‍ക്ക് യാത്രാനുഭവം പങ്കിടാന്‍ റിമ അവസരമൊരുക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ബ്രണ്ണന്‍ തലശ്ശേരി ബുക്ക് ഫെയര്‍ ആന്റ് ലിറ്ററി ഫെസ്റ്റിവലില്‍ പുറത്തിറക്കും.

പ്രകാശന ചടങ്ങില്‍ റിമ കല്ലിങ്കല്‍ , ആഷിക് അബു , ശ്രീബാല കെ.മേനോന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും . പുസ്തകത്തില്‍ അറിയപ്പെടുന്ന സ്ത്രീ എഴുത്തുകാര്‍ക്ക്‌ പുറമേ സ്വന്തം അനുഭവം എഴുതാനുള്ള അവസരം   ഉണ്ടെന്ന് അറിയിച്ചു കൊണ്ട്  എഴുതാനുള്ള ഓഫര്‍ നല്കു ന്ന റിമ കല്ലിങ്കലിന്റെ ഫേസ് ബുക്ക് പോസ്റ്റ് നല്ലപ്രതികരണമാണ് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. . 'നിലം തൊടാത്ത ഒരു യാത്രയെ , ഇതാ പറക്കുന്നു എന്ന് തോന്നിയ ഒരനുഭവത്തെ , അല്ലെങ്കില്‍ മുഹൂര്‍ത്തത്തെ കുറിച്ച് ഒരു കുറിപ്പെഴുതി gbctly125@gmail.com എന്ന മെയില്‍ ഐ .ഡിയിലേക്ക് ഡിസംബര്‍ 20 നുള്ളില്‍ അയക്കാ'നാണ് റിമ ആവശ്യപ്പെട്ടിരിക്കുന്നത് .

റാണിമാര്‍ക്കും പദ്മിനിമാര്‍ക്കും വേണ്ടി പ്രത്യേക സാധ്യതകളാണ് താരവും ഡി.സി ബുക്‌സും മുന്നോട്ട് വെയ്ക്കുന്നത്‌. ശ്രീബാല കെ മേനോന്‍ , ദീദി ദാമോദരന്‍ , കനി കുസൃതി , വൈഖരി ആര്യാട്ട് , രേഖാ രാജ് ,ബി .അരുന്ധതി ,അശ്വതി സേനന്‍ , രേഷ്മ ഭരദ്വാജ് , ഷംഷാദ് ഹുസൈന്‍ ,ഹൈരുന്നീസ്സ പി തുടങ്ങി നാല്പതോളം പേരുടെ അനുഭവക്കുറിപ്പുകള്‍ പുസ്തകതിലുണ്ടാവുമെന്നു പ്രസാധകര്‍ പറയുന്നു .

തന്റെ ഓഫര്‍ റാണിമാരും പദ്മിനിമാരും എങ്ങനെ ഉപയോഗിക്കുമെന്ന് അറിയാനുള്ള ആകാക്ഷയിലാണ് റിമ.