ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ കൊണ്ടു പോയത് ഒന്ന് മാത്രം; ഹനുമാന്‍ കീചെയിന്‍ 

May 16, 2017, 7:09 pm
ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ കൊണ്ടു പോയത് ഒന്ന് മാത്രം; ഹനുമാന്‍ കീചെയിന്‍ 
MIRROR
MIRROR
ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ കൊണ്ടു പോയത് ഒന്ന് മാത്രം; ഹനുമാന്‍ കീചെയിന്‍ 

ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ കൊണ്ടു പോയത് ഒന്ന് മാത്രം; ഹനുമാന്‍ കീചെയിന്‍ 

ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ജസ്റ്റിന്‍ ബീബര്‍ എത്തുന്നുവെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് സംഗീത പ്രേമികള്‍ സ്വീകരിച്ചത്. 75000 രൂപയോളമായിരുന്നു ടിക്കറ്റിന് വില. പക്ഷേ റെക്കോര്‍ഡിനൊപ്പം ചുണ്ടനക്കി ബീബര്‍ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന ആക്ഷേപം പരിപാടിക്ക് ശേഷം ആരാധകരില്‍ നിന്നുണ്ടായി.

ആരാധകരുടെ പ്രതിഷേധം തീരുന്നതിനു മുന്‍പേ വീണ്ടും വാര്‍ത്തയാവുകയാണ് ജസ്റ്റിന്‍ ബീബര്‍. താജ്മഹലൊന്നും സന്ദര്‍ശിക്കാന്‍ നില്‍ക്കാതെ പെട്ടെന്ന് യാത്രയാവുകയായിരുന്നു ബീബര്‍. അത് കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള അധികം സാധനങ്ങളൊന്നും വാങ്ങാന്‍ പറ്റിയിരുന്നില്ല ജസ്റ്റിന്‍ ബീബറിന്.

എന്നാല്‍ ബീബര്‍ ഇന്ത്യയില്‍ നിന്ന് പോവുമ്പോള്‍ കൊണ്ടു പോയത് ഒരു ഹനുമാന്‍ കീ ചെയിനായിരുന്നു. റിലീസ് ചെയ്യാനൊരുങ്ങുന്ന അനിമേഷന്‍ ചിത്രം ഹനുമാന്‍ ദാ ദാമോധര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി രംഗത്തിറക്കിയതാണ് കീ ചെയിന്‍.