‘കേന്ദ്രം പറയുന്നത് സാധാരണക്കാരന്‍റെ അടുപ്പ് പുകയേണ്ടെന്ന്’; പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് കാേടിയേരി 

October 1, 2017, 4:47 pm
‘കേന്ദ്രം പറയുന്നത് സാധാരണക്കാരന്‍റെ അടുപ്പ് പുകയേണ്ടെന്ന്’; പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് കാേടിയേരി 
MIRROR

പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ഫെയ്‌സബുക്കില്‍ പ്രതികരിച്ചു. സാധാരണക്കാരന്റെ അടുപ്പ് പുകയേണ്ടതില്ല എന്നാണ് വില വര്‍ദ്ധനയിലൂടെ കേന്ദ്രം പ്രഖ്യാപിക്കുന്നത്. എണ്ണ കമ്പനികളെയും കോര്‍പ്പറേറ്റുകളെയും സഹായിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്ക്കു പുറമെയാണ് ഇപ്പോള്‍ പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെ പാചകവാതക വിലയില്‍ ഉണ്ടായ വര്‍ധനവ് സാധാരണക്കാരന്റെ ജീവിതച്ചെലവ് ഭാരിച്ചതാക്കുകയാണ് എന്നും കോടിയേരി പറഞ്ഞു.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ ഒന്നിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 78 രൂപയുമാണ് കൂട്ടിയത്.