‘ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!’ മനോരമയുടെ വാര്‍ത്താചിത്രം ചൂണ്ടി ആഷിഖ് അബു; വയോധികന്റെ ആത്മഹത്യാ ചിത്രത്തില്‍ വിമര്‍ശനം

March 31, 2017, 1:18 pm
‘ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!’ മനോരമയുടെ വാര്‍ത്താചിത്രം ചൂണ്ടി ആഷിഖ് അബു; വയോധികന്റെ ആത്മഹത്യാ ചിത്രത്തില്‍  വിമര്‍ശനം
Media
Media
‘ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!’ മനോരമയുടെ വാര്‍ത്താചിത്രം ചൂണ്ടി ആഷിഖ് അബു; വയോധികന്റെ ആത്മഹത്യാ ചിത്രത്തില്‍  വിമര്‍ശനം

‘ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!’ മനോരമയുടെ വാര്‍ത്താചിത്രം ചൂണ്ടി ആഷിഖ് അബു; വയോധികന്റെ ആത്മഹത്യാ ചിത്രത്തില്‍ വിമര്‍ശനം

ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടുന്ന വയോധികന്റെ ചിത്രം മുഖപേജില്‍ ഉള്‍പ്പെടുത്തിയ മലയാള മനോരമയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ചാടിയ കൊല്ലം സ്വദേശി ജോണ്‍സണ്‍ ഡിക്രൂസ്(77) സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചിരുന്നു. 'ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!' എന്നാണ് ആഷിഖിന്റെ വിമര്‍ശനം. മനോരമ പ്രസിദ്ധീകരിച്ച ആത്മഹത്യാ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പോസ്റ്റ്. മനോരമയെ വിമര്‍ശിച്ച ആഷിഖിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ പോസ്റ്റ് നടന്‍ ജയസൂര്യയും ഷെയര്‍ ചെയ്തിട്ടുണ്ട്.

'നിലവിളി കേള്‍ക്കാതെ' എന്ന കട്ട്‌ലൈനോടെ ആയിരുന്നു ആദ്യ പേജില്‍ മാസ്റ്റ്‌ഹെഡ്ഡിന് കീഴെ പ്രസിദ്ധീകരിച്ച മനോരമ ചിത്രം. ചിത്രത്തിന് കീഴിലുള്ള അടിക്കുറിപ്പ് ഇങ്ങനെ- 'കൊച്ചിയില്‍ ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്നു കൊല്ലം സ്വദേശി ജോണ്‍സണ്‍ ഡിക്രൂസ് വീഴുന്ന ദൃശ്യം. സമീപത്തുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ചാടിയ ജോണ്‍സണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു'

ആത്മഹത്യാ ചിത്രം പ്രസിദ്ധീകരിച്ച മനോരമയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലെ മറ്റു യൂസര്‍മാരും രംഗത്ത് വന്നിട്ടുണ്ട്. ആഷിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്‌സിന് താഴെയുള്ള ചിലരുടെ പ്രതികരണങ്ങള്‍ താഴെ.

മലയാളിയുടെ സുപ്രഭാതം ആരംഭിയ്ക്കുന്നത് നെഗറ്റീവ് ചിന്തകളില്‍ നിന്നാണ്...മിക്ക പത്രങ്ങളുടെയും മുന്‍ പേജ് കൊലപാതകം ,മരണം ,പീഡനം എന്നിങ്ങനെ സകല വള്ളിക്കെട്ടും...എന്നും രാവിലെ ഇതൊക്കെ വായിച്ചോണ്ടല്ലേ പ്രഭാതം തുടങ്ങുന്നത്...പിന്നെങ്ങനെ നന്നാകും?
പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നപ്പോ കേരളത്തെ ഞെട്ടിക്കുന്ന ഒരു ഫോട്ടോക്കായി ഒരു മനോരമക്കാരന്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു...ഇതാണ് മാധ്യമ ധര്‍മ്മം...
എനിയ്ക്ക് തോന്നി, മരിച്ചയാള്‍ തിരിച്ചുവന്ന് കേസ് കൊടുക്കില്ല എന്ന ഉറപ്പിലാവും?...
തലച്ചോറില്ലാലോ... പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യുമ്പോള്‍ അതിനു ഒറ്റബുദ്ധി എന്നല്ലേ പറയുക.
ഒരു സംഭവം നടക്കാന്‍ പോവുന്നതിന്റെ തൊട്ട് മുന്‍പത്തെ ക്ലിക്കെന്നൊക്കെ പറഞ്ഞ് മഹത്വവല്‍ക്കരിക്കുംബൊ ഓര്‍ക്കണം
മറ്റു പത്രക്കാര്‍ക്ക് ഈ പടം കിട്ടിയില്ല. അത് കൊണ്ട് ഇട്ടില്ല. അത്രയേ ഉള്ളു കാര്യം.
കിംഗ് & കമ്മീഷണറിലെ മമ്മുക്കാന്റെ ഡയലോഗ് ഓര്‍ത്തുപോയി.. പത്ര സ്വാതന്ത്ര്യം അവസാനിക്കുന്നത് ഇവിടെ പൗരന്റെ മൂക്കിന് തുമ്പത്ത്
നവ മാധ്യമങ്ങളിലെ പത്രങ്ങളുടെയും ചാനലുകളുടെയും ഫേസ്ബുക്ക് പേജുകള്‍ മുഴുവന്‍ ഇക്കിളിപ്പെടുത്തുന്നതും,വളച്ചൊടിച്ചതുമായ വാര്‍ത്തകളുടെ കൂമ്പാരമാണ്. ഇതിനൊക്കെ ഒരു നിയന്ത്രണം വേണം. അല്ലെങ്കില്‍ വരും തലമുറയ്ക്ക് നിലവാരമുള്ള ഒരു മാധ്യമത്തിനെയും കാണാന്‍ കഴിയില്ല.

മനോരമയുടെ ചിത്രത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കാനേ ആഷിഖിന്റെ പോസ്റ്റ് ഉപകാരപ്പെടൂ എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളും അത് തന്നെയല്ലേ ചെയ്യുന്നത്. ഈ ഫോട്ടോ പ്രചരിപ്പിക്കുമ്പോള്‍ ക്യാപ്ഷന്‍ മാത്രം വ്യത്യാസം അല്ലേ ? അദ്ദേഹത്തിന്റെ കുടുംബം പ്രിയപ്പെട്ടവര്‍ സ്‌നേഹിതര്‍... ഒന്നോര്‍ത്താല്‍ നിങ്ങള്‍ക്കിത് പോസ്റ്റ് ചെയ്യാന്‍ പറ്റുമോ....
ഓഹോ പത്രത്തില്‍ വന്നാ കുഴപ്പം, Facebookil ഇട്ടാല്‍ ആരും കാണില്ല. അടിപൊളി നല്ല ലോജിക്ക്.
എന്നിട്ടാ pic fb യില്‍ വീണ്ടും പോസ്റ്റി പ്രതിക്ഷേധിച്ച ആഷിഖ് ബ്രോ യുടെ ആ വല്യ മനസ്സിന് കൂപ്പു കൈ ..