കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടി പത്രത്തില്‍ വന്നില്ല; ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍ 

March 7, 2017, 9:28 pm
കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടി പത്രത്തില്‍ വന്നില്ല; ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍ 
Media

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വരാത്തതിനെ തുടര്‍ന്ന് ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ കെ ആര്‍ അജയനെയാണ് സസ്‌പെന്റ് ചെയ്തത്. പ്രസ്താവന വന്ന ദിവസം ന്യൂസ് ഡസ്‌കില്‍ ജനറല്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത് കെ ആര്‍ അജയനായിരുന്നു.

ബ്യൂറോയില്‍നിന്ന് വാര്‍ത്ത നല്‍കിയെങ്കിലും അത് പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച മാര്‍ച്ച് മൂന്നിന് ബജറ്റിനെ ഉയര്‍ത്തിക്കാട്ടി നല്‍കിയ പ്രസ്താവനയാണ് പത്രത്തില്‍ അച്ചടിക്കാതെ പോയത്.

ബജറ്റ് ചോര്‍ച്ച ആരോപിച്ച് പ്രതിപക്ഷം വിവാദമുയര്‍ത്തിക്കൊണ്ടുവന്ന ദിനം കൂടിയായിരുന്നു അത്. ബജറ്റിന്റെ മേന്മ വിവരിച്ചും പ്രതിപക്ഷത്തിന്റെ ചോര്‍ച്ച ആരോപണം തള്ളിക്കഞ്ഞുള്ളതുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. വാര്‍ത്ത വരാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടി നേതൃത്വം ദേശാഭിമാനിയിലെ മുതിര്‍ന്ന ചുമതലക്കാരോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയാണ് അജയന്‍.