മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം സഖാവും ദേശാഭിമാനിയുടെ ഒന്നാം പേജില്‍; ഫുള്‍ഫ്രണ്ട് പേജ് പരസ്യം എല്ലാ എഡിഷനുകളിലും 

April 14, 2017, 11:41 am
മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം സഖാവും ദേശാഭിമാനിയുടെ ഒന്നാം പേജില്‍; ഫുള്‍ഫ്രണ്ട് പേജ് പരസ്യം എല്ലാ എഡിഷനുകളിലും 
Media

തിരുവനന്തപുരം: യുവ കമ്മ്യൂണിസ്റ്റുകാരന്റെ കഥ പറയുന്ന ചിത്രം സഖാവിന് ദേശാഭിമാനി ദിനപത്രത്തില്‍ ഫുള്‍ ഫ്രണ്ട് പേജ് പരസ്യം. എല്ലാ എഡിഷനുകളിലും ചിത്രത്തിന്റെ പരസ്യം നല്‍കിയിട്ടുണ്ട്. ‘കുട്ടികളുടെ ..യുവാക്കളുടെ..കുടുംബപ്രേക്ഷകരുടെ സഖാവ് നാളെയെത്തുന്നു’ എന്നാണ് പരസ്യവാചകം.

ചെങ്കൊടിയേന്തി ഗൗരവത്തോടെ നില്‍ക്കുന്ന നിവിന്‍ പോളിയാണ് പരസ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കേരളത്തിലെ എല്ലാ റിലീസിങ്ങ് കേന്ദ്രങ്ങളുടെ ലിസ്റ്റും ഉള്‍പെടുത്തിയിട്ടുണ്ട്. വായനക്കാര്‍ക്കുള്ള വിഷു ആശംസകള്‍ മൂന്നാം പേജിലാണ് നല്‍കിയിരിക്കുന്നത്.

ടൊവീനോയെ നായകനാക്കി ബിന്നി ഇമ്മിട്ടി ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരത പുറത്തിറങ്ങിയപ്പോഴും ദേശാഭിമാനിയില്‍ ഫുള്‍ ഫ്രണ്ട് പേജ് പരസ്യം വന്നിരുന്നു. ചിത്രം മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടനയുടെ കഥയാണ് പറഞ്ഞത്. ഒരു വിഭാഗം ഇടതുപക്ഷ അനുഭാവികളായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും തിയേറ്ററില്‍ എത്തിക്കുന്നതില്‍ ചിത്രത്തിന്റെ പ്രമോഷന് സാധിച്ചിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത ഇടതുപക്ഷ സംഘടനകള്‍ക്കെതിരെയുള്ള വിമര്‍ശനമാണ് മുന്നോട്ട് വെച്ചതെന്ന് ആക്ഷേപം പിന്നീട് ഉണ്ടായി. ചിത്രത്തെ എസ്എഫ്‌ഐ തള്ളിപ്പറഞ്ഞിരുന്നു. സിനിമ ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവിന്റെ പ്രമോഷന് വേണ്ടി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ എഎന്‍ ഷംസീര്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഒന്നാം പേജില്‍ സഖാവ് പരസ്യമുണ്ട്. ഹാഫ് പേജായാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ജനയുഗം ഒന്നാം പേജ്‌ 
ജനയുഗം ഒന്നാം പേജ്‌