കഴിക്കാന്‍ മനുഷ്യന്റെ തലച്ചോര്‍, കുടിക്കാന്‍ തലയോട്ടിയില്‍ മദ്യം; അഗോരി സന്യാസിമാരോടൊപ്പം നരഭോജിയായി സിഎന്‍എന്‍ അവതാരകന്‍  

March 10, 2017, 5:52 pm
കഴിക്കാന്‍ മനുഷ്യന്റെ തലച്ചോര്‍, കുടിക്കാന്‍ തലയോട്ടിയില്‍ മദ്യം; അഗോരി സന്യാസിമാരോടൊപ്പം നരഭോജിയായി സിഎന്‍എന്‍ അവതാരകന്‍  
Media

അഗോരി സന്യാസിമാരോടൊപ്പം മനുഷ്യന്റെ തലച്ചോര്‍ ആഹാരമാക്കിയ സിഎന്‍എന്‍ അവതാരകന് രൂക്ഷവിമര്‍ശനം. സിഎന്‍എന്‍ അവതാരകനായ റേസ അസ്ലന്‍ ആണ് അഗോരി സന്യാസിമാരോടൊപ്പം നരഭോജിയായത്. റേസ അസ്ലന്‍ അവതാരകനായ ' ബിലീവര്‍ വിത്ത് റേസ അസ്ലന്‍' എന്ന ടെലിവിഷന്‍ പരിപാടിക്കിക്കിടെയായിരുന്നു സംഭവം. പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തതോടെ അമേരിക്കയിലെ ഹിന്ദുക്കള്‍ സിഎന്‍എന്നിനെതിരെയും അവതാരകനെതിരെയും രംഗത്തെത്തി.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഹിന്ദുമതവിശ്വാസിയുമായ തുള്‍സി ഗബ്ബാര്‍ഡ് സിഎന്‍എന്‍ ഹിന്ദുമതത്തെ ഭയാനകമായ രീതിയില്‍ ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചു.

സാമര്‍ത്ഥ്യവും സ്വാധീനവും ഉപയോഗിച്ച് സിഎന്‍എന്‍ ഹിന്ദുമതത്തേക്കുറിച്ച് ആളുകളില്‍ തെറ്റിദ്ധാരണകളും ഭയവും സൃഷ്ടിക്കുകയാണ്.
തുള്‍സി ഗബ്ബാര്‍ഡ്

ഹിന്ദുമതത്തെ തെറ്റായി ചിത്രീകരിക്കാന്‍ തലതിരിഞ്ഞ വഴികളാണ് അസ്ലന്‍ ഉപയോഗിക്കുന്നതെന്നും തുള്‍സി ഗബ്ബാര്‍ഡ് വിമര്‍ശിച്ചു

 റേസ അസ്ലന്‍ അഗോരി സന്ന്യാസിമാരോടൊപ്പം 
റേസ അസ്ലന്‍ അഗോരി സന്ന്യാസിമാരോടൊപ്പം 

യുപിയില്‍ വാരണാസിയിലെ അഗോരി വിഭാഗത്തോടൊപ്പമുള്ള അസ്ലന്റെ എപ്പിസോഡാണ് വിവാദമായത്. ചിത്രീകരണത്തിനിടെ സന്യാസിമാര്‍ ചിതയില്‍ നിന്നെടുത്ത ഭസ്മം അസ്ലന്റെ മുഖത്ത് പൂശിയ ശേഷം മനുഷ്യന്റെ തലയോട്ടിയില്‍ മദ്യം നല്‍കി. തലച്ചോറാണെന്ന് പറഞ്ഞതിന് ശേഷമാണ് അസ്ലന് സന്യാസി ചുട്ട തലച്ചോര്‍ നല്‍കിയത്. മനുഷ്യന്റെ തലച്ചോറിന് കരിക്കട്ടയുടെ രുചിയാണെന്ന് അസ്ലന്‍ പിന്നീട് പറഞ്ഞു. തനിക്ക് കിട്ടിയ ഭാഗം കരിഞ്ഞുപോയിരുന്നെന്നും അസ്ലന്‍ വ്യക്തമാക്കി.

റേസ അസ്ലന്‍ അഗോരി സന്ന്യാസിമാരോടൊപ്പം തലച്ചോര്‍ കഴിക്കുന്നു
റേസ അസ്ലന്‍ അഗോരി സന്ന്യാസിമാരോടൊപ്പം തലച്ചോര്‍ കഴിക്കുന്നു

പരിപാടി സംപ്രേഷണം ചെയ്തതിനു ശേഷം ധാരാളം ഫോണ്‍കോളുകളും ഇമെയിലുകളും വന്നതായി യുഎസ് ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സഞ്ജയ് പുരി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാരെക്കുറിച്ച് വികലമായ കാഴ്ചപ്പാടാണ് പരിപാടി ഉണ്ടാക്കുന്നതെന്ന് സഞ്ജയ് പറഞ്ഞു.

ഹിന്ദുമതത്തിനെതിരെയുള്ള കടന്നാക്രമണമാണിതെന്ന് വ്യവസായി ശലഭ് കുമാര്‍ പറഞ്ഞു.

ഹിന്ദുമതത്തിനെതിരെയുള്ള ജുഗുപ്‌സാവഹമായ കടന്നാക്രമണമാണിത്. സിഎന്‍എന്നിന് ഹിന്ദുക്കളോട് യാതൊരു വിധത്തിലുള്ള ബഹുമാനവും ഇല്ല. ലോകത്താകമാനമുള്ള ഹിന്ദുക്കള്‍ സിഎന്‍എന്‍ ബഹിഷ്‌കരിക്കണം.
ശലഭ് കുമാര്‍

അമേരിക്കയിലെ ഹിന്ദുമതവിശ്വാസികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും റേസ അസ്ലന്‍ ഖേദപ്രകടനം നടത്തിയിട്ടില്ല.