അര്‍ണാബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പിന്റെ വക്കീല്‍ നോട്ടീസ്; ‘നേഷന്‍ വാണ്ട്‌സ് ടു നൊ’ പ്രയോഗം റിപ്പബ്ലിക് ടിവിയില്‍ ഉപയോഗിക്കരുത്’; വെല്ലുവിളിച്ച് അര്‍ണാബ്‌  

April 18, 2017, 12:42 am
അര്‍ണാബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പിന്റെ വക്കീല്‍ നോട്ടീസ്; ‘നേഷന്‍ വാണ്ട്‌സ് ടു നൊ’  പ്രയോഗം റിപ്പബ്ലിക് ടിവിയില്‍ ഉപയോഗിക്കരുത്’; വെല്ലുവിളിച്ച് അര്‍ണാബ്‌   
Media

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പിന്റെ വക്കീല്‍ നോട്ടീസ്. പുതിയ ചാനലായ റിപ്പബ്ലിക് ടിവി ഉടന്‍ തുടങ്ങാനിരിക്കെ 'നേഷന്‍ വാണ്ട്‌സ് ടു നൊ' എന്ന പ്രയോഗം ഉപയോഗിക്കരുതെന്നറിയിച്ചാണ് നോട്ടീസ്. ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും എക്കണോമിക് ടൈസും ചാനലുകളായ ടൈംസ് നൗ, ഇടി നൗ എന്നിവയും ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥയിലാണുള്ളത്.

ടൈംസ് നൗ ചാനലില്‍ അര്‍ണാബ് അവതരിപ്പിച്ചിരുന്ന പരിപാടിയുടെ പേരായിരുന്നു 'നേഷന്‍സ് വാണ്ട്‌സ് ടു നൊ'. പരിപാടിയുടെ പേര് ഉപയോഗിച്ചാല്‍ തന്നെ ജയിലടക്കുമെന്ന ഭീഷണി വന്നതായി അര്‍ണാബ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഒരു മീഡിയ ഗ്രൂപ്പ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് അര്‍ണാബ് മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടിവിയുടെ ലോഞ്ച് വൈകിപ്പിക്കാനുള്ള നീക്കമാണിതെന്നും പിന്നോട്ടില്ലെന്നും അര്‍ണാബ് പറഞ്ഞു.

അവരോട് ഞാന്‍ പറയുന്നു: ജയില്‍ ഭീഷണിയ്ക്ക് എന്നെ പിന്തിരിപ്പാക്കാനാവില്ല. നിങ്ങളുടെ പണച്ചാക്കുകളും വക്കീലുമാരെയും കൊണ്ടു വരൂ. ‘നേഷന്‍ വാണ്ട്‌സ് ടു നൊ’ എന്ന പ്രയോഗത്തിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കൂ. 
അര്‍ണാബ് ഗോസ്വാമി 

'നേഷന്‍ വാണ്ട്‌സ് ടു നൊ' എന്ന പ്രയോഗം പ്രേക്ഷകരുടേയും രാജ്യത്തെ ഓരോ പൗരന്റെയാണെന്നും അര്‍ണാബ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെയും തന്റെ ടീമിനെയും ലക്ഷ്യം വെച്ച് വൃത്തികെട്ട തന്ത്രങ്ങള്‍ നടപ്പിലാക്കുകയാണെന്നും അര്‍ണാബ് ആരോപിച്ചു.

അര്‍ണാബ് പോസ്റ്റ് ചെയ്ത വീഡിയോ