സുബ്രമണ്യം സ്വാമിയുടെ ഭീഷണി, അര്‍ണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റി; റിപ്പബ്ലിക്കല്ല ഇനിമുതല്‍ റിപ്പബ്ലിക് ടിവി 

February 1, 2017, 6:07 pm
സുബ്രമണ്യം സ്വാമിയുടെ ഭീഷണി, അര്‍ണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റി; റിപ്പബ്ലിക്കല്ല ഇനിമുതല്‍ റിപ്പബ്ലിക് ടിവി 
Media

ന്യൂഡല്‍ഹി: പുതിയ ചാനലിന്റെ പേരിനെ ചൊല്ലി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചാനലിന്റെ പേര് അര്‍ണബ് ഗോസ്വാമി മാറ്റുന്നു. റിപ്പബ്ലിക് എന്നതിനുപകരം റിപ്പബ്ലിക് ടിവി എന്ന പേര് അനുവദിക്കണമെന്നാവശ്യപെട്ട് അര്‍ണബ് കേന്ദ്രത്തിന് കത്തയച്ചു. വാര്‍ത്താവിതരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് ചാനലിന്റെ പേര് മാറ്റുന്നതായി അര്‍ണബ് വ്യക്തമാക്കിയത്.

റിപ്പ്ബ്ലിക്ക് എന്ന പേര് ചാനലിനിട്ടതിനെതിരെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമി രംഗത്തെത്തിയിരുന്നു. ഔദ്യോഗിക ചിഹ്നങ്ങളും പേരുകളും വാണിജ്യ, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന 1950 ലെ നിയമം ചൂണ്ടികാണിച്ചാണ് സുബ്രമണ്യം സ്വാമി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയത്. കേന്ദ്രം നടപടി സ്വീകരിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു.

ചാനലിന്റെ പേര് മാറ്റാന്‍ അര്‍ണബ് വാര്‍ത്താവിതരണ മന്ത്രാലയത്തിനെഴുതിയ കത്തിന്റെ പകര്‍പ്പ് സുബ്രമണ്യംസ്വാമി ട്വിറ്ററില്‍ പങ്കുവെച്ചു.

ടൈസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററായിരുന്ന അര്‍ണബ് ഗോസ്വാമി രാജിവെച്ചതിനുശേഷം തുടങ്ങുന്ന ചാനലില്‍ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിനും നിക്ഷേപമുണ്ട്.