സോനാക്ഷിയുടെ നൃത്തത്തോട് കൂടിയ ഭക്തിഗാനം, റാപ്പ് ഭജന്‍; ഇത് വെറൈറ്റി റിയാലിറ്റി ഷോ; ‘മഹാ’ ജഡ്ജായി ബാബാ റാംദേവ്

September 9, 2017, 3:13 pm
സോനാക്ഷിയുടെ നൃത്തത്തോട് കൂടിയ ഭക്തിഗാനം, റാപ്പ് ഭജന്‍; ഇത് വെറൈറ്റി റിയാലിറ്റി ഷോ; ‘മഹാ’ ജഡ്ജായി ബാബാ റാംദേവ്
Media

സംഗീതം , നൃത്തം, പാചകം തുടങ്ങി സകല മേഖലയിലെ റിയാലിറ്റി ഷോകള്‍ക്ക് ശേഷം പുതിയ അടവ് പയറ്റുകയാണ് ചാനലുകള്‍. ഉത്സവസീസണുകള്‍ക്കും മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചും ഭക്തിഗാനങ്ങള്‍ക്കും ഭജനുമായി റിയാലിറ്റി ഷോ തുടങ്ങിയിരിക്കുകയാണ്. ബാബാ രാംദേവാണ് ഈ ഷോയുടെ ജഡ്ജെന്ന പ്രത്യേകത കൂടിയുണ്ട്.

സ്റ്റാര്‍ പ്ലസിന്റെ കീഴിലെ ലൈഫ് ഓക്കെ ചാനലിലാണ് ഭക്തിഗാനങ്ങള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ. ഓം ശാന്തി ഒശാന എന്നാണ് പേരിട്ടിരിക്കുന്നത്. സാധാരണ റിയാലിറ്റി ഷോകളുടെ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയാണ് ഓം ശാന്തി ഓം ഭക്തിഗാന റിയാലിറ്റി ഷോയും. നടി സോനാക്ഷി സിന്‍ഹ, ഗായിക കനിക കപൂര്‍ തുടങ്ങിയവരാണ് ഗുരു കൂള്‍സ് എന്നറിയപ്പെടുന്ന ജഡ്ജുകളായി എത്തുന്നതെങ്കില്‍ മഹാ ജഡ്ജ് എന്നാണ് ബാബ രാംദേവ് ഷോയില്‍ അറിയപ്പെടുന്നത്.

സോനാക്ഷി സിന്‍ഹയുടെ നൃത്തോട് കൂടിയ ഭക്തിഗാനം, ഭജന്‍ റാപ്പ്, രണ്‍വീര്‍ സിങ്ങിന്റെ റാപ്പ് എന്നിവയൊക്കെയാണ് ഷോയുടെ പ്രത്യേകത. ഉത്സവസീസണുകള്‍ അനുസരിച്ച് വിവിധ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിയാലിറ്റി ഷോയ വക്താക്കള്‍ അറിയിക്കുന്നത്. വിവിധ മതവിഭാഗങ്ങളുടെ ഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും റിയാലിറ്റി ഷോ വക്താക്കള്‍ പറയുന്നു. കോളോസിയം മീഡിയ ആണ് ഷോ നിര്‍മ്മിക്കുന്നത്. യുവജനങ്ങള്‍ക്ക് ഭജനയെ കുറിച്ച് ഒന്നുമറിയില്ലെന്നും ബാബാ രാംദേവ് തന്റെ ആശയങ്ങളും വെളിപാടുകളും പ്രേക്ഷകരുമായി പങ്ക് വെക്കുമെന്ന് ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.