മാതൃഭൂമി ചാനലിനെ പരിഹസിച്ച് കോഴിക്കോട് കലക്ടര്‍, മനോരമ ഷൂട്ട് ചെയ്ത് മാതൃഭൂമി ടെലികാസ്റ്റ് ചെയ്ത അപൂര്‍വകാഴ്ച,വിമര്‍ശനമേറ്റപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു

February 10, 2017, 7:26 pm


മാതൃഭൂമി ചാനലിനെ പരിഹസിച്ച് കോഴിക്കോട് കലക്ടര്‍, മനോരമ ഷൂട്ട് ചെയ്ത് മാതൃഭൂമി ടെലികാസ്റ്റ് ചെയ്ത അപൂര്‍വകാഴ്ച,വിമര്‍ശനമേറ്റപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു
Media
Media


മാതൃഭൂമി ചാനലിനെ പരിഹസിച്ച് കോഴിക്കോട് കലക്ടര്‍, മനോരമ ഷൂട്ട് ചെയ്ത് മാതൃഭൂമി ടെലികാസ്റ്റ് ചെയ്ത അപൂര്‍വകാഴ്ച,വിമര്‍ശനമേറ്റപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു

മാതൃഭൂമി ചാനലിനെ പരിഹസിച്ച് കോഴിക്കോട് കലക്ടര്‍, മനോരമ ഷൂട്ട് ചെയ്ത് മാതൃഭൂമി ടെലികാസ്റ്റ് ചെയ്ത അപൂര്‍വകാഴ്ച,വിമര്‍ശനമേറ്റപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിച്ചെന്ന മാതൃഭൂമി ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത്. മനോരമയിലെ ഒരു ലേഖകന്‍ ഷൂട്ട് ചെയ്ത് മാതൃഭൂമിയില്‍ ടെലികാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും തുപ്പിയിട്ട് ഓടുക എന്നാണ് റിപ്പോര്‍ട്ടിംഗ് ശൈലിയെ വിശേഷിപ്പിക്കാനാവുക എന്നും കോഴിക്കോട് കലക്ടര്‍.

മാതൃഭൂമിയെയും മനോരമയെയും പരിഹസിച്ചാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെയുള്ള ആരോപണങ്ങളെ സര്‍ക്കാര്‍ ഉത്തരവുകള്‍ കാട്ടി പ്രശാന്ത് ഖണ്ഡിച്ചതിന് പിന്നാലെ മാതൃഭൂമി ചാനല്‍ വെബ് സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കം ചെയ്തു. ഈ വാര്‍ത്തയുടെ ലിങ്ക് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വാടക നല്‍കിയ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതിയും കലക്ടര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

കളക്ടറേറ്റിലെ രണ്ട് ഫോര്‍ഡ് കാറുകള്‍ കളക്ടര്‍ എന്‍ പ്രശാന്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നുവെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വാഹനമാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് പോലും ഉപയോഗിക്കാതെയാണ് കാര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഉപയോഗിക്കുന്നതെന്നും ഈ കാറില്‍ തന്നെയാണ് കളക്ടര്‍ എന്‍ പ്രശാന്തിന്റെ കുട്ടിയെ സ്‌കൂളില്‍ കൊണ്ട് പോകുന്നതെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ അവധിയിലായി വീട്ടില്‍ വിശ്രമിക്കുന്ന തന്നെ ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ മാധ്യമപ്രവര്‍കന്‍ ബന്ധപ്പെട്ടില്ലെന്നും പ്രശാന്ത് പറയുന്നു.

അതിരാവിലെ കുറേ ഫോൺ കോളുകൾ. എന്താ കാര്യം? എന്നെ മാതൃഭൂമി ചാനൽ സിലിമേല്‌ എടുത്തൂന്ന്!

http://www.mathrubhumi.com/…/calicut-collector-n-prasanth-m…

കിടു റിപ്പോർട്ടിംഗ്‌. എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തെന്ന് വർണ്ണ്യത്തിൽ ആശങ്ക കൊടുത്തുള്ള റിപ്പോർട്ടിംഗ്‌. എന്താല്ലേ?!!

മനോരമയിലെ ഒരു ലേഖകൻ ഷൂട്ട്‌ ചെയ്ത്‌ മാതൃഭൂമിയിൽ ടെലികാസ്റ്റ്‌ ചെയ്യുന്ന അപൂർവ്വ കാഴ്ചയാണ്‌ സൂർത്തുക്കളേ നിങ്ങൾ ഇവിടെ കണ്ടത്‌. മാധ്യമസുഹൃത്തുക്കൾ പറഞ്ഞ്‌ അറിഞ്ഞത്‌, കുറേ ദിവസമായി ഏതെങ്കിലും ഒരു ചാനലിനെ കൊണ്ട്‌ ഇത്‌ ചെയ്യിക്കാൻ കൊട്ടേഷൻ എടുത്ത്‌ ഈ ചേട്ടന്മാർ നടക്കുന്നു എന്ന്. പുവർ ഫെല്ലോസ്‌.

എന്റെ മക്കളെയും സ്കൂളും ഒക്കെ വ്യക്തമായി വീഡിയോയിൽ കണ്ട്‌ കാണുമല്ലോ? 😂😂😂
ഈ റിപ്പോർട്ടിംഗ്‌ ശൈലിയെ 'spit and run' അഥവാ 'തുപ്പിയിട്ട്‌ ഓടുക' എന്ന് പറയും. മണൽ റെയിഡിനും സർപ്പ്രൈസ്‌ ഇൻസ്പെക്ഷനും മറ്റും ഉപയോഗിക്കുന്ന ബോർഡ്‌ മാറ്റി വെക്കാവുന്ന വാഹനമാണ്‌ ഇത്‌. തഹസിൽദാർമ്മാർ ഉപയോഗിക്കുന്ന ബൊളേറൊയെക്കാൾ വിലകുറഞ്ഞ ഒരു ബേസ്‌ മോഡൽ വാഹനം. ഇതാണ്‌ 'ആഡംബര വാഹനമായി' അവതരിക്കുന്നത്‌. ബൈ ദ ബൈ, മെഡിക്കൽ അവധിയിലുള്ള എന്നെ ഈ വാർത്ത ചെയ്ത ഒരു മാന്യനും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല.

പലരും പറഞ്ഞു, നിയമപരമായി പണി കൊടുക്കണം എന്ന്. പൊതുജനം സത്യം അറിഞ്ഞാൽ മതി, ബാക്കി അവർ നോക്കിക്കൊള്ളും എന്നാണ്‌ എന്റെ ഒരിത്‌‌. കാരണം, ഇതൊക്കെ ചെറുത്‌.

ഇവിടെ കൊടുത്തിട്ടുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം ട്രഷറിയിൽ കൃത്യമായി പണമൊടുക്കി തന്നെയാണ്‌ non-duty ആവശ്യങ്ങൾക്ക്‌ വാഹങ്ങൾ ഉപയോഗിക്കുന്നത്‌. ഈ ഉത്തരവുകൾ ഉണ്ടെന്ന് അറിയാത്ത വിധം നിഷ്കളങ്കരാണ്‌ ഈ വാർത്ത ചെയ്തവർ എന്ന് വിശ്വസിക്കാൻ പ്രയാസം.ഇത്‌ വരെയുള്ള ഉപയോഗത്തിന്‌ ക്യാഷ്‌ സെറ്റിൽ ചെയ്തതാണ്‌. ഇവിടുന്ന് മാറി പോകുമ്പൊ കണക്കൊക്കെ പൂർണ്ണമായും സെറ്റിൽ ചെയ്ത്‌ തന്നെയാണ്‌ പോവുക. ഇതുവരെ എന്റെ കരിയറിൽ അങ്ങനെയേ ചെയ്തിട്ടുള്ളൂ. ഒരു പ്രാഞ്ചിയേട്ടനും അതോർത്ത്‌ ഇപ്പൊഴേ ബ്ലഡ്‌ പ്രഷർ കൂട്ടണ്ട.

പിന്നെ, അമ്മാവന്മാർ വെറുതേ എന്നെ തല്ലി സമയം കളയണ്ടാ... ഞമ്മള്‌ അങ്ങനെ അങ്ങ്‌ നിങ്ങളുടെ വരുതിയിൽ വരാൻ ഉദ്ദേശിച്ചിട്ടില്ല.