വാര്‍ത്തകളിലെ വിശ്വാസ്യത സാക്ഷ്യപ്പെടുത്താന്‍ സ്ത്രീവിരുദ്ധ പരസ്യമോ? കോഴിക്ക് മുല വച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യത്തില്‍ പ്രതിഷേധം 

February 11, 2017, 5:32 pm
വാര്‍ത്തകളിലെ വിശ്വാസ്യത സാക്ഷ്യപ്പെടുത്താന്‍ സ്ത്രീവിരുദ്ധ പരസ്യമോ? കോഴിക്ക് മുല വച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യത്തില്‍ പ്രതിഷേധം 
Media

വാര്‍ത്തകളിലെ വിശ്വാസ്യതയും ആധികാരികതയും സ്ഥാപിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പുതിയ പരസ്യം വിവാദമാകുന്നു. സ്ത്രീശരീരമെന്ന് തോന്നുംവിധം ബ്രാ ധരിച്ച കോഴിയെ ചിത്രീകരിച്ച് 'കോഴിക്ക് പലതും വന്ന് എന്ന് മുറവിളി കൂട്ടുന്ന ഈ കാലത്ത് ഏഷ്യാനെറ്റ് നേരോടെ നിര്‍ഭയം നിരന്തരം' എന്നാണ് പരസ്യം. സ്ത്രീവിരുദ്ധ സ്വഭാവമുള്ള പരസ്യം ഏഷ്യാനെറ്റ് വാര്‍ത്താ വിഭാഗത്തിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരകേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹോര്‍ഡിംഗുകളില്‍ ഒരു മാസത്തോളമായി ഈ പരസ്യമുണ്ട്. അടുത്ത ദിവസങ്ങളിലായി പത്രങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് കൂടുതല്‍ പേര്‍ ശ്രദ്ധിച്ചത്. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലാണ് ഈ പരസ്യമെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ ഓഫീസിലേക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. പ്രമുഖ പരസ്യ ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് ഈ പരസ്യം തയ്യാറാക്കിരിയിരിക്കുന്നത്.

പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, വിമര്‍ശനം വന്ന സാഹചര്യത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ സൗത്ത് ലൈവിനോട് പ്രതികരിച്ചു.

പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, പരസ്യവിഭാഗത്തിനാണ് ഇത്തരം പരസ്യങ്ങളുടെ ചുമതല. ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഇടപെടാറില്ല. ഇക്കാര്യത്തില്‍ സ്ഥാപനത്തിനകത്ത് വിയോജിപ്പുള്ളതായി അറിയില്ല. അത്തരത്തില്‍ വിമര്‍ശനങ്ങളുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും
എം ജി രാധാകൃഷ്ണന്‍ എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ്

കെട്ടുകഥകള്‍ ഇല്ല, കെട്ടുറപ്പുള്ള വാര്‍ത്തകള്‍ മാത്രം എന്ന തലവാചകത്തോടൊപ്പമാണ് പരസ്യം. മലയാളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍ എന്നും പരസ്യത്തിലുണ്ട്.

Also Read: ലക്ഷ്മി നായരെ ‘കുതിരയാക്കി കുറ്റിയില്‍ തളച്ച്’ മാധ്യമം, സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയ