‘പോളിറ്റ് ബ്യൂറോയില്‍ എത്ര വനിതകളുണ്ട്?’; ചാനല്‍ ചര്‍ച്ചയ്ക്കിടെ നേതാവിനെ മറന്ന് സിപിഐഎം എംഎല്‍എ രാജു എബ്രഹാം  

October 12, 2017, 9:55 pm
‘പോളിറ്റ് ബ്യൂറോയില്‍ എത്ര വനിതകളുണ്ട്?’; ചാനല്‍ ചര്‍ച്ചയ്ക്കിടെ നേതാവിനെ മറന്ന് സിപിഐഎം എംഎല്‍എ രാജു എബ്രഹാം  
Media

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നേതാവിനെ മറന്ന് സിപിഐ(എം) എംഎല്‍എ രാജു എബ്രഹാം. പോളിറ്റ് ബ്യൂറോയില്‍ എത്ര വനികളുണ്ട് എന്ന ചോദ്യത്തിന് ഒരാളെന്നായിരുന്നു സിപിഐ(എം) എംഎല്‍എയുടെ മറുപടി.

പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ നേതാക്കള്‍ ഉണ്ടായിരിക്കെയാണ് സിപിഐ(എം) എംഎല്‍എ തെറ്റായ ഉത്തരം പറഞ്ഞത്. മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പാര്‍ട്ടി എംഎല്‍എ തെറ്റായ ഉത്തരം പറഞ്ഞത്.

മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനാണ് സിപിഐ(എം) പിബിയില്‍ എത്ര വനിതകളുണ്ടെന്ന ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. സിപിഐ(എം) പോളിറ്റ് ബ്യൂറോയില്‍ ഒരു വനിതയേ ഉള്ളൂ ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. അല്ല രണ്ട് വനിതകളുണ്ടെന്നും സുഭാഷിണി അലിയുണ്ടെന്നും വാര്‍ത്താ അവതാരകനായ വേണു തിരുത്തി.

തര്‍ക്കം പരിഹരിക്കാനും സ്ഥിരീകരിക്കാനുമായി സിപിഐ(എം) എംഎല്‍എയോട് ചോദിച്ചപ്പോള്‍ ഒരു വനിതയേ ഉള്ളൂ എന്നായിരുന്നു രാജു എബ്രഹാമിന്റെ മറുപടി. രണ്ട് പേരുണ്ടെന്നും വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നിവരാണെന്നും ലോയേഴ്‌സ് യൂണിയന്‍ നേതാവ് അഡ്വ രാജേന്ദ്രന്‍ വീണ്ടും തിരുത്തുകയായിരുന്നു.