ലക്ഷ്മി നായരെ ‘കുതിരയാക്കി കുറ്റിയില്‍ തളച്ച്’ മാധ്യമം, സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയ 

February 1, 2017, 2:10 pm
ലക്ഷ്മി നായരെ ‘കുതിരയാക്കി കുറ്റിയില്‍ തളച്ച്’ മാധ്യമം, സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയ 
Media
Media
ലക്ഷ്മി നായരെ ‘കുതിരയാക്കി കുറ്റിയില്‍ തളച്ച്’ മാധ്യമം, സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയ 

ലക്ഷ്മി നായരെ ‘കുതിരയാക്കി കുറ്റിയില്‍ തളച്ച്’ മാധ്യമം, സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയ 

വിദ്യാര്‍ത്ഥി സമരത്തിനൊടുവില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞ ലക്ഷ്മി നായരെ കുതിരയാക്കി ചിത്രീകരിച്ച മാധ്യമം ദിനപത്രം. തളച്ചു എന്ന തലക്കെട്ടില്‍ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയിലാണ് ലക്ഷ്മി നായരെ കുറ്റിയില്‍ തളച്ച നിലയില്‍ കുതിരയായി ചിത്രീകരിച്ചിരിക്കുന്നത്. തളച്ചു എന്ന തലക്കെട്ടും കുതിരയാക്കിയുള്ള ചിത്രവും ഉയര്‍ത്തുന്ന സ്ത്രീവിരുദ്ധത മുന്‍നിര്‍ത്തി പത്രത്തിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രമായ മാധ്യമത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിന് മികച്ച ഉദാഹരണമാണ് ഈ ചിത്രവും തലക്കെട്ടുമെന്ന് ചിലര്‍ വാദമുയര്‍ത്തുന്നു.

മാധ്യമം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മനിലാ സി മോഹന്‍. ‘’ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിധി വെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. പക്ഷേ ആവിഷ്കാരത്തിനും, ആവിഷ്കാരസാതന്ത്ര്യത്തിനും
വിവേകമുണ്ടാവേണ്ടത് ജനാധിപത്യം അർഹിക്കുന്ന മര്യാദയാണ്.
അതിനെയാണല്ലോ മനുഷ്യത്വം എന്ന് പറയുന്നത്. വിമർശനത്തിനും വ്യക്തിഹത്യയ്ക്കും ഇടയിലെ ദൂരം മായ്ചു കളയരുത്. ബ്ലൗസിന് കൈവരച്ച് ചേർത്തും പാവാടയ്ക്ക് ഇറക്കം കൂട്ടി വരച്ചും ജീൻസും ലഗ്ഗിൻസും ഇട്ടവരുടെ ചിത്രങ്ങൾ ഒഴിവാക്കിയും സ്ത്രീകളുടെ 'മാന്യത ' നിരന്തരം സംരക്ഷിക്കാറുണ്ടല്ലോ മാധ്യമം ? ഡോ.ലക്ഷ്മി നായരെ ചിത്രീകരിക്കുന്നതിലെ സ്ത്രീവിരുദ്ധതയും മനുഷ്യ വിരുദ്ധതയും എന്തേ മാധ്യമത്തിന് മനസ്സിലാവാതെ പോയി? സ്ത്രീകളെ ബഹുമാനിക്കേണ്ടത് ബ്ലൗസിന്റെ കയ്യിറക്കം കൂട്ടി വരച്ചിട്ടല്ല എന്ന് മാധ്യമം മനസ്സിലാക്കണം.. ഒരു മാധ്യമസ്ഥാപനം എന്ന നിലയിലുള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് പറയട്ടേ, മാധ്യമം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’’

സ്ത്രീ എന്നാല്‍ തളയ്ക്കപ്പെടേണ്ടതാണ് എന്ന ചിന്ത വച്ചു പുലര്‍ത്തുന്നവരുടെ പത്രത്തില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കണമെന്ന് സന്തോഷ് കോപ്പല്‍. മീഡിയാ വണ്‍ ചാനലിലും മാധ്യമം ആഴ്ചപ്പതിപ്പിലും ഉള്ള മാധ്യമവിമര്‍ശന പംക്തിയായ മീഡിയാ സ്‌കാനില്‍ ഇതേക്കുറിച്ച് എന്ത് പറയുമെന്ന് യാസീന്‍ അഷ്‌റഫിനോട് വികെ ആദര്‍ശ് ചോദിക്കുന്നു. 'ഇക്കണ്ട കാലം ഇവിടെ ജോലി ചെയ്ത മികച്ച മാധ്യമപ്രവ4ത്തകരുടെയെല്ലാം പ്രയത്‌നത്തിന്റെ തിളക്കം, ഇതാ ഇതോടെ അവസാനിച്ചു..Shame on you..' എന്ന് മാധ്യമപ്രവര്‍ത്തകയായ അനുപമാ വെങ്കിടേഷ്.