യൂട്യൂബ് ‘ദളിത് ക്യാമറ’ ഓഫാക്കി ;പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമെന്ന് വിശദീകരണം, അതിസൂക്ഷമമായി ആസൂത്രണം ചെയ്ത ആക്രമണമെന്ന് അണിയറ പ്രവര്‍ത്തകര്‍

January 31, 2017, 9:27 pm


യൂട്യൂബ് ‘ദളിത് ക്യാമറ’ ഓഫാക്കി ;പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമെന്ന് വിശദീകരണം, അതിസൂക്ഷമമായി ആസൂത്രണം ചെയ്ത ആക്രമണമെന്ന് അണിയറ പ്രവര്‍ത്തകര്‍
Media
Media


യൂട്യൂബ് ‘ദളിത് ക്യാമറ’ ഓഫാക്കി ;പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമെന്ന് വിശദീകരണം, അതിസൂക്ഷമമായി ആസൂത്രണം ചെയ്ത ആക്രമണമെന്ന് അണിയറ പ്രവര്‍ത്തകര്‍

യൂട്യൂബ് ‘ദളിത് ക്യാമറ’ ഓഫാക്കി ;പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമെന്ന് വിശദീകരണം, അതിസൂക്ഷമമായി ആസൂത്രണം ചെയ്ത ആക്രമണമെന്ന് അണിയറ പ്രവര്‍ത്തകര്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പങ്കു വെച്ചിരുന്ന ‘ദളിത് ക്യാമറ’ എന്ന ചാനല്‍ യൂട്യൂബ് പൂട്ടി. പകര്‍പ്പാവകാശ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്നാരോപിച്ചാണ് ചാനലിനെ യൂട്യൂബില്‍ നിന്ന് പുറത്താക്കിയിരിക്കന്നത്. ദളിത് ക്യാമറയുടെ പിന്നണി പ്രവര്‍ത്തകരെ പറ്റി ഹൈദ്രാബാദ് പൊലീസ് രഹസ്യാന്വേഷണം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ യൂട്യൂബിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്. ഈ ചാനലില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ലഭിച്ച ഒന്നിലധികം പരാതികളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ പൂട്ടിയതെന്നാണ് പേജില്‍ യൂട്യൂബ് നല്‍കുന്ന വിശദികരണം.

എന്നാല്‍ യൂട്യൂബിന്റെ ഈ നടപടിയുടെ പിന്നില്‍ ഗൂഢാലോചന നടന്നതായി ദളിത് ക്യാമറക്കു പിന്നിലെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തങ്ങളുടേതായ വീഡിയോകള്‍ തന്നെയാണ് ഇത് വരെ അപ്‌ലോഡ്‌ ചെയ്തിട്ടുള്ളതെന്നും പകര്‍പ്പാവകാശ നിയമങ്ങളുടെ ലംഘനമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ദളിത് ക്യാമറയുടെ സ്ഥാപകനായ ദളിത് ആക്ടിവിസ്റ്റ് രവിചന്ദ്രന്‍ ഭദ്രന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

ഞാന്‍ ഒരു വീഡിയോ എടുത്ത് യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്നു. നിങ്ങളപ്പോള്‍ ആ വീഡിയോ നിങ്ങളുടെതാണെന്ന് അവകാശപ്പട്ട് വന്നാല്‍...? ഒരു പ്രതിഷേധം നടക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു സംഗീതമുണ്ടാവും. അതെങ്ങനെ പകര്‍പ്പാവകാശ പ്രശ്‌നമാവും...??
രവിചന്ദ്രന്‍ ഭദ്രന്‍, ദളിത് ക്യാമറയുടെ സ്ഥാപകന്‍

ഇന്ത്യയിലെ ജീവിത യാത്ഥാര്‍ത്യങ്ങള്‍ പകര്‍ത്തുവാനുള്ള ശ്രമമായിരുന്നു എന്ന ‘ദളിത് ക്യാമറ’ യുട്യൂബ് ചാനല്‍.“തൊട്ടുകൂടാത്തവരുടെ കണ്ണിലൂടെ” (through the eyes of the untouchable) എന്ന ആപ്തവാക്യത്തില്‍ അവതരിപ്പിക്കപ്പെട്ട ദളിത് ക്യാമറക്ക് 130000 ല്‍ അധികം പ്രതിമാസ കാഴ്ചക്കാരുണ്ടായിരുന്നു. ചില വീഡിയോകള്‍ 60000 ല്‍ അധികം തവണ കാണപ്പെട്ടിട്ടുണ്ട്.

“അവരെന്റെ വേരുകള്‍ അറുത്തെടുത്ത പോലെ തോന്നുന്നു.” ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സെഡ് സ്റ്റഡീസിലെ ഗവേഷകനായ രവിചന്ദ്രന്‍ പറയുന്നു.

ഉന സംഭവം വരെ, തമിഴ്‌നാട്ടിലെ പൊലീസ് അക്രമങ്ങള്‍ പോലുള്ള മറ്റുള്ളവര്‍ പൂര്‍ണ്ണമായും അവഗണിച്ചിരുന്ന പല വിഷയങ്ങളും ദളിത് ക്യാമറ കൃത്യമായി പുറത്തെത്തിച്ചിരുന്നു. ഉന സംഭവത്തിന് മുമ്പെ തന്നെ ചാനല്‍ പൊലീസ് നിരീക്ഷണത്തിലാവുകയും ഉന സംഭവത്തിന്‍റെ സമയത്ത് ഞങ്ങളുടെ വീടുകളില്‍ വരെ അന്വേഷണം എത്തുകയും ചെയ്തു.
രവിചന്ദ്രന്‍ ഭദ്രന്‍

ദളിത് ക്യാമറയിലൂടെ വീഡിയോ അപ് ലോഡ് ചെയ്തതിന് ഇഫ്ലുവിലെ നാലു ഗവേഷകര്‍ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലായിരുന്നു.

“രോഹിത് വെമുലയുടെ വീഡിയോകള്‍ ഒണ്‍ലൈനില്‍ ലഭ്യമാണ്. ആര്‍ക്കാണ് രോഹിത് വെമുലയുടെ പകര്‍പ്പാവകാശം? എബിഎന്നിനോ എന്‍ഡിടിവിക്കോ അവകാശവാദമുന്നയിക്കാം. പക്ഷ ഞങ്ങള്‍ക്കാവില്ല. കാരണം ഞങ്ങള്‍ എബിഎന്നോ എന്‍ഡിടിവിയോ അല്ല.” രവിചന്ദ്രന്‍ പറയുന്നു. രോഹിത് വെമുല അദ്ദേഹത്തിന്റെ ജാതിയെ പറ്റി സംസാരിക്കുന്ന ഒരു വീഡിയൊ ദളിത് ക്യാമറ മുമ്പ് അപ് ലോഡ് ചെയ്തിരുന്നു. രോഹിതിന്റെ സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്തതാണത്. അത് പോലും സൂക്ഷമ പരിശോധനക്ക് വിധേയമാക്കിയിരുന്നുവെന്നും രവിചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

റൗഡ് ടേബിള്‍ ഇന്ത്യയുടെ സ്ഥാപകനായ കുഫ്ഫിര്‍ നല്‍ഗുണ്ടവാറും ഇതേ അഭിപ്രായമുള്ളമാളാണ്.

ഇതൊരു അതിസൂക്ഷമമായി ആസൂത്രണം ചെയ്ത ആക്രമണം പോലെ തോന്നുന്നു. ഇത്രയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ചാനലിനെ ഒറ്റരാത്രികൊണ്ട് ഇങ്ങനെ ഇല്ലായ്മ ചെയ്യാല്‍ എങ്ങനെ സാധിക്കും. അത് ചെയ്തതാരായാലും അവര്‍ ഫാസിസത്തെയാണ് പ്രതിനിധീകരിക്കുന്നത്. നമുക്കതിനെ ഒരുമിച്ചു നിന്ന് വെല്ലുവിളിക്കേണ്ടതുണ്ട്.
കുഫ്ഫിര്‍ നല്‍ഗുണ്ടവാര്‍, റൗഡ് ടേബിള്‍ ഇന്ത്യയുടെ സ്ഥാപകന്‍

ഈ ആധുനിക ലോകത്ത് ദളിത്, ബഹുജന്‍, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വരം എത്രത്തോളം ദുര്‍ബലമാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നുവെന്നും നല്‍ഗുണ്ടവാര്‍ കൂട്ടിച്ചേര്‍ത്തു.