ഇനിയില്ല ഈ ലോഗോ; 58 വര്‍ഷത്തെ ചരിത്രം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പ്രസാര്‍ ഭാരതി 

July 25, 2017, 8:24 pm
ഇനിയില്ല ഈ ലോഗോ; 58 വര്‍ഷത്തെ ചരിത്രം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പ്രസാര്‍ ഭാരതി 
Media
Media
ഇനിയില്ല ഈ ലോഗോ; 58 വര്‍ഷത്തെ ചരിത്രം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പ്രസാര്‍ ഭാരതി 

ഇനിയില്ല ഈ ലോഗോ; 58 വര്‍ഷത്തെ ചരിത്രം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പ്രസാര്‍ ഭാരതി 

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ ശ്യംഖല ദൂരദര്‍ശന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ തീരുമാനം. 58 വര്‍ഷത്തെ ചരിത്രമുള്ള ദൂരദര്‍ശന്റെ നിലവിലെ ലോഗോ മാറ്റുന്നതിനും ചാനലിന്റെ സ്വഭാവം യുവത്വത്തെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറ്റുന്നതിനും തീരുമാനമായി.

ഉദാരത്കരണ കാലത്തെ യുവത്വത്തെ ആകര്‍ഷിക്കുന്നതിന് ദൂരദര്‍ശനാവുന്നില്ലെന്നതാണ് ചാനലിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനമുണ്ടാവാന്‍ കാരണം. പുതിയ ലോഗോ തേടി തിങ്കളാഴ്ച പ്രസാര്‍ ഭാരതി വിജ്ഞാപനം പുറപ്പെടുവിച്ചു.

30 വയസ്സിനു താഴെയുള്ളവരാണ് രാജ്യത്ത് ഇന്ന് ഭൂരിപക്ഷവും. അവരെല്ലാവരും തന്നെ ഉദാരവത്കരണ കാലത്ത് ജനിക്കുകയും ദൂരദര്‍ശനെ അത്ര പ്രാധാന്യത്തോടെ കണ്ടവരുമല്ല. മുന്‍ തലമുറക്കുള്ള ഗൃഹാതുരത്വമൊന്നും ഇപ്പോഴത്തെ തലമുറക്കില്ലെന്ന് പ്രസാര്‍ ഭാരതി സിഇഓ ശശി ശേഖര്‍ വെമ്പട്ടി പ്രതികരിച്ചു. ഇന്ത്യയിലെ യുവത്വത്തോട് സംസാരിക്കാവുന്ന തരത്തില്‍ ദൂരദര്‍ശനെ മാറ്റണം. അതില്‍ ലോഗോ വളരെ പ്രധാനപ്പെട്ടതാണെന്നും ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു.

1959 മുതലാണ് ദൂരദര്‍ശന്റെ ഇപ്പോഴത്തെ ലോഗോ ഉപയോഗിച്ചു തുടങ്ങിയത്. ആകെ 23 ചാനലാണ് ദൂരദര്‍ശന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.