മാധ്യമത്തെ കാന്തപുരം വഴി പിണറായിയുടെ ആലയില്‍ കെട്ടി!: ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകന്റെ 20 ഇമെയില്‍; ഒരു ജമാഅത്ത്‌-ഐഎന്‍എല്‍ പോര് 

February 22, 2017, 7:57 pm
മാധ്യമത്തെ കാന്തപുരം വഴി പിണറായിയുടെ ആലയില്‍ കെട്ടി!: ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകന്റെ 20 ഇമെയില്‍; ഒരു ജമാഅത്ത്‌-ഐഎന്‍എല്‍ പോര് 
Media
Media
മാധ്യമത്തെ കാന്തപുരം വഴി പിണറായിയുടെ ആലയില്‍ കെട്ടി!: ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകന്റെ 20 ഇമെയില്‍; ഒരു ജമാഅത്ത്‌-ഐഎന്‍എല്‍ പോര് 

മാധ്യമത്തെ കാന്തപുരം വഴി പിണറായിയുടെ ആലയില്‍ കെട്ടി!: ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ക്കെതിരെ സഹപ്രവര്‍ത്തകന്റെ 20 ഇമെയില്‍; ഒരു ജമാഅത്ത്‌-ഐഎന്‍എല്‍ പോര് 

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന 'മാധ്യമം' പത്രത്തിലെ വാര്‍ത്താ നിലപാടുകളെ ചോദ്യം ചെയ്ത് ജീവനക്കാര്‍ക്കിടയില്‍ ഇ മെയില്‍ സംവാദം. പത്രം ലക്ഷ്യമിട്ട പാതയില്‍നിന്ന് വ്യതിചലിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐമ്മിനും വിധേയപ്പെട്ടും വാര്‍ത്തകള്‍ നല്‍കുന്നുവെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. ഡെപ്യൂട്ടി എഡിറ്റര്‍മാരായ കാസിം ഇരിക്കൂര്‍, കെ ബാബുരാജ് എന്നിവരെ പേരെടുത്ത് പറഞ്ഞ് മംഗലാപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സൂപ്പി വാണിമേലിന്റേതാണ് വിമര്‍ശനം. കാന്തപുരം വഴി ബിജെപിയുമായി കാസിം ഇരിക്കൂര്‍ ഒത്തുതീര്‍പ്പിലെത്തിയെന്നതാണ് മറ്റൊരു പ്രധാന വിമര്‍ശനം.

മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ രണ്ടാഴ്ചയ്ക്കിടെ 20 മെയിലുകള്‍ ആരോപണ പ്രത്യാരോപണങ്ങളായി വന്നു. യൂണിയന്റെ പൊതുപ്ലാറ്റ്‌ഫോമായ മെയില്‍ ഗ്രൂപ്പ് വ്യക്തിപരമായ ആരോപണം ഉന്നയിക്കാനുള്ള വേദിയാക്കരുതെന്ന് യൂണിയന്‍ നേതൃത്വം വിലക്കിയെങ്കിലും സംവാദം തുടരുകയാണ്. വിമര്‍ശനം യൂണിയന്റെ പ്ലാറ്റ്‌ഫോമിലായതിനാല്‍ ഇടപെടേണ്ടതില്ലെന്നാണ് മാനേജുമെന്റിന്റെ നിലപാട്.

പത്രത്തിന്റെ നിലവിലുള്ള രീതിക്കെതിരെ ജമാഅത്ത് ഇസ്ലാമിയിലെ ഒരുവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ് സൂപ്പിവാണിമേല്‍ പത്രാധിപ സമിതിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കം. ജേര്‍ണലിസ്റ്റ് യൂണിയനില്‍ ഇതേ ചൊല്ലി ഭിന്നാഭ്രിപായം നിലനില്‍ക്കുകയാണ്. മീഡിയാവണ്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദിന്റെ അടുത്ത ബന്ധുവായ സൂപ്പി വാണിമേലിന് ജമാഅെത്ത ഇസ്ലാമിയിലെ ഒരുവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് ജീവനക്കാര്‍ക്കിടയിലെ വിലയിരുത്തല്‍.

ശമ്പളം വൈകുന്നത് സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ നേതൃത്വം അയച്ച് ഇമെയിലിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംവാദം. ഇതാണ് പിന്നീട് കാസിം ഇരിക്കൂറിനെയും കെ ബാബുരാജിനെയും നേരിട്ട് ആക്രമിക്കുന്ന രീതില്‍ മാറിയത്. മാധ്യമത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ നിലവില്‍ കെടിഡിസി ഡയറക്ടറാണ്. നേരത്തെ ഇടതുമുന്നിക്കൊപ്പം ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ഈ ബന്ധം സൂചിപ്പിച്ചാണ് പത്രത്തെ പിണറായി വിജയനും സിപിഐഎമ്മിനും വിധേയപ്പെടുത്തിയെന്ന ആക്ഷേപം സൂപ്പി ഉന്നയിക്കുന്നത്. ഐഎന്‍എല്‍ നേതാവായ കാസിം രാഷ്ട്രീയവും വ്യക്തിപരവുമായ താല്‍പര്യത്തിനായി പത്രത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കി, അഴീക്കോട് മണ്ഡലത്തില്‍ എംവി നികേഷ്‌കുമാര്‍ തോല്‍ക്കുമെന്ന വിശകലനം പ്രസിദ്ധീകരിച്ചില്ല, മലപ്പുറത്തുനിന്ന് മൊയ്തു വാണിമേല്‍ നല്‍കിയ വാര്‍ത്തകള്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഇടപെട്ട് വികലമാക്കി, നോട്ട് നിരോധനക്കാലത്ത് അതിന്റെ പ്രാധാന്യം തിരിച്ചറിയാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ധര്‍ണ്ണയ്ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കി തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍.

ശമ്പളം വൈകുന്നത് സംബന്ധിച്ച് ജേര്‍ണലിസ്റ്റ് യൂണിയന്റെ ഗ്രൂപ്പ് മെയിലില്‍ വന്ന അറിയിപ്പിന് സൂപ്പി നല്‍കിയ മറുപടിയില്‍ നരേന്ദ്രമോഡിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ കുറിച്ച് അയാത്തവരല്ലല്ലോ മാധ്യമം ജീവനക്കാര്‍ എന്ന് പറഞ്ഞ് തുടങ്ങിയാണ് 'പിണറായിക്ക് മുന്നിലും മുട്ടുമടക്കി ചൊറിഞ്ഞങ്ങിനെ നിന്നോളീന്‍' എന്ന് വിമര്‍ശനം ആദ്യം ഉയരുന്നത്. മെയില്‍ പൂര്‍ണരൂപത്തില്‍ ചുവടെ:

മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂറിനെതിരെ സ്ഥാപനത്തില്‍ വന്ന ഇമെയില്‍
മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂറിനെതിരെ സ്ഥാപനത്തില്‍ വന്ന ഇമെയില്‍

മാഗ്നറ്റ്പുരം മൊയ്‌ല്യാറിന്റെ മൂരീദ്

ഇതിന് സഹപ്രവര്‍ത്തകരില്‍നിന്ന് വന്ന മറുപടികളോട് പ്രതികരിച്ച് ഡെപ്യൂട്ടി എഡിറ്റര്‍ക്ക് കാന്തപുരം അബുബക്കറുമായി അടുത്തബന്ധമാണെന്ന ആരോപണത്തിലേക്ക് തിരിയുന്നു. 'കാന്തപുരത്തിന്റെ മുരീദായാല്‍ മുടിപ്പള്ളിം ബിയറും മ്മക്ക് ഹലാലാണ് ബലാലേ' എന്നാണ് മറ്റൊരു പരാമര്‍ശം.

കാസിം ഇരിക്കൂര്‍ കാന്തപുരവും ബിജെപിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന വിമര്‍ശനമാണ് ഇതിലൂടെ ഉന്നയിക്കുന്നത്. അതിന് ആധാരമായി ചൂണ്ടിക്കാണിച്ചത് കാസര്‍ക്കോട് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ പങ്കെടുപ്പിച്ച് കാന്തപുരം നടത്തിയ പരിപാടിയിലെ കാസിം ഇരിക്കൂറിന്റെ സാന്നിധ്യമാണ്. ബിജെപി കേരള ഘടകം അറിയാതെ കേന്ദ്ര മന്ത്രി എത്തിയതില്‍ പാര്‍ട്ടിയുടെ കാസര്‍ക്കോട് കമ്മിറ്റിക്കുണ്ടായ എതിര്‍പ്പ് നല്‍കുന്നതില്‍നിന്ന് ലേഖകനെ തടഞ്ഞു എന്നതാണ് ആരോപണം.
മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂറിനെതിരെ സ്ഥാപനത്തില്‍ വന്ന ഇമെയില്‍ 
മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂറിനെതിരെ സ്ഥാപനത്തില്‍ വന്ന ഇമെയില്‍ 

ഇതുകൂടാതെ മാധ്യമത്തിന്റെ കാസര്‍ക്കോട് ബ്യൂറോ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ചടങ്ങില്‍ ഐഎന്‍എല്ലിന്റെ പ്രാദേശിക നേതാവ് കെഎസ് ഫക്രുദ്ദീന് ഇടം നല്‍കിയത് കാസിം ഇരിക്കൂറിന്റെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ടാണെന്നും സൂപ്പി ആക്ഷേപം ഉന്നയിക്കുന്നു. മീഡിയാ വണ്‍ പ്രതിനിധികളെ ഒഴിവാക്കിയാണ് ഐഎന്‍എല്‍ പ്രാദേശിക നേതാവിന് വേദിയില്‍ പ്രത്യേക ഇരിപ്പിടം ലഭിച്ചതെന്നാണ് വിമര്‍ശനം. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്താണെന്ന് കൂടി സൂപ്പി മെയിലൂടെ ആരായുന്നുണ്ട്.

പത്രത്തിന്റെ നയവും നിലപാടും ക്രമവും കൊള്ളയടിച്ചാണ് വാര്‍ത്തകള്‍ നല്‍കുകയും തമസ്‌കരിക്കുകയും ചെയ്യുന്നതെന്നാണ് മറ്റൊരു വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത നിലപാടുകളെ ഓര്‍മ്മപ്പെടുത്തിയാണ് ഇതുസംബന്ധിച്ച വിശദീകരണങ്ങള്‍. നിലപാടില്‍നിന്ന് വ്യതിചലിക്കുന്നുവെന്ന് കണ്ടാല്‍ ചോദ്യം ചെയ്യുമെന്ന പറയുന്ന മെയില്‍ തെറ്റാവര്‍ത്തിക്കുന്നവരെ കയ്യേറ്റം ചെയ്യുമെന്ന ഭീഷണിയും മുഴക്കുന്നു. 'എഡിറ്റോറിയില്‍ യോഗം ചേരുന്ന മുറിയുടെ വാതില്‍ അടച്ച് അകത്തുനിന്ന് കുറ്റിയിട്ടേക്കുക, കൈകള്‍ മള്‍ട്ടിപര്‍പ്പസ് ആണല്ലോ' എന്നാണ് ഒരു മെയിലിലെ ഉള്ളടക്കം. അഴീക്കോട് എംവി നികേഷ് കുമാര്‍ തോല്‍ക്കുമെന്ന് എഴുതിയ വാര്‍ത്ത കാസിം ഇരിക്കൂര്‍ പ്രത്യേക താല്‍പര്യമെടുത്ത നല്‍കിയില്ലെന്ന് സൂപ്പി കുറ്റപ്പെടുത്തുന്നു. 'പത്രത്തിന്റെ മൈലേജ് കൂടുമായിരുന്ന വാര്‍ത്തയില്‍ കയറി കളിച്ച് കളി തുടര്‍ന്നു. കെടിഡിസിയുടെ ഡയറക്ടര്‍മാര്‍ക്ക് ബിയര്‍വ്യാപന ദൗത്യത്തിനൊപ്പം ഉഴിച്ചില്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടവും ലഭിച്ചേക്കാം' എന്നാണ് ഇതിനെ പരിഹസിക്കുന്നത്. 'സര്‍ക്കാറിന്റെ ഭാഗമായി കഴിഞ്ഞ ഒരാള്‍ക്കുവേണ്ടി ഈ പത്രത്തെ ഒറ്റു കൊടുക്കാനില്ലെന്ന് ഓരോരുത്തരും പ്രഖ്യാപിക്കണം' എന്ന് സഹപ്രവര്‍ത്തകരോട് മെയിലില്‍ അഭ്യര്‍ത്ഥിക്കുന്നു.

മുസ്ലീം ലീഗ് നേതാക്കളായ ഇ അഹമ്മദും ഹമീദലി ഷംനാടും അന്തരിച്ചപ്പോള്‍ അനുസ്മരണം എഴുതാതെ കാന്തപുരം വിഭാഗക്കാരനായ എംഎ അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ മരിച്ചപ്പോള്‍ കാസിം ഇരിക്കൂര്‍ 'മഹാപണ്ഡിതന്‍' എന്ന് വിശേഷിപ്പിച്ച് മാധ്യമത്തില്‍ ലേഖനമെഴുതിയെന്നതാണ് മറ്റൊരു കുറ്റം. ഹമീദലി ഷംനാട് പിഎസ് സി അംഗമായിരുന്നപ്പോള്‍ കാസിം ഇരിക്കൂറിനെ കോളെജ് അധ്യാപകരുടെ ഇന്റര്‍വ്യൂവില്‍ തഴഞ്ഞതിന്റെ വിരോധമാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണമെന്നാണ് വിമര്‍ശനം. കാസിം ഇരിക്കൂര്‍ ഗള്‍ഫ് മാധ്യമത്തില്‍ ജോലി ചെയ്തകാലത്ത് കാന്തപുരത്തിന്റെ 'രിസാല' മാസികയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നാണ് ഇതിനായി ഉയര്‍ത്തുന്ന വാദം. എഡിറ്റര്‍ ചരിത്രസത്യം എഴുതുമ്പോള്‍ ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍ നഞ്ഞ് കലക്കുകയാണെന്നാണ് മറ്റൊരു വിമര്‍ശനം.

വിവിധ മെയിലുകളിലായി കാസിം ഇരിക്കൂറിനെ നേരിട്ട് വിമര്‍ശിച്ചപ്പോള്‍ മറ്റൊരു ഡെപ്യൂട്ടി എഡിറ്റര്‍ കെ ബാബുരാജ് സുപ്പിക്ക് മറുപടി നല്‍കി. തരംതാണതാണ് സുപ്പിയുടെ വിമര്‍ശനമെന്നും യൂണിയന്റെ വേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല ഇതെന്നുമായിരുന്നു ബാബുരാജിന്റെ പ്രതികരണം. മലബാര്‍ സിമന്റ്‌സ് കേസില്‍ വിഎം രാധാകൃഷ്ണന് (ചാക്ക് രാധാകൃഷ്ണന്‍) അനുകൂലമായ വിധത്തില്‍ മാധ്യമത്തില്‍ വാര്‍ത്തകള്‍ വന്നത് ചൂണ്ടിക്കാട്ടിയാണ് ബാബുരാജിന്റെ ഈ പ്രതികരണത്തെ സൂപ്പി നേരിട്ടത്. പത്മകുമാറിനെതിരായ വാര്‍ത്ത വരുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ചാക്ക് രാധാക്യഷ്ണനാവില്ലേ എന്ന് നിരീക്ഷിക്കാന്‍ കഴിയാത്തവരാണ് തലപ്പത്തുള്ളതെന്നാണ് ഇതുസംബന്ധിച്ച മെയിലില്‍ ആരോപിക്കുന്നു.

എഡിറ്റോറിയില്‍ തലത്തില്‍ ജമാഅത്തെ അസ്ലാമിയുടെ നയത്തില്‍നിന്ന് വ്യതിചലിക്കുന്നുവന്ന ആക്ഷേപങ്ങള്‍ മാനേജുമെന്റിനെയോ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാനെയോ അറിയിക്കുന്നതിന് പകരം യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയതിനെ ചൊല്ലിയ ജീവനക്കാര്‍ക്കിടയിലും അസംതൃപ്തി പടരുകയാണ്.