കേരളത്തിലെ ബിജെപി നേതാക്കളുടെ അഴിമതി ദേശീയ പത്രങ്ങളുടെ മുന്‍പേജില്‍; ഞെട്ടിത്തരിച്ച് കേന്ദ്ര നേതൃത്വം 

July 20, 2017, 11:11 am
കേരളത്തിലെ ബിജെപി നേതാക്കളുടെ അഴിമതി  ദേശീയ പത്രങ്ങളുടെ മുന്‍പേജില്‍; ഞെട്ടിത്തരിച്ച് കേന്ദ്ര നേതൃത്വം 
Media

മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയത് ദേശീയ പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ ഇടം പിടിച്ചു. ഇന്ന് പുറത്തിറങ്ങിയ ദേശീയ പത്രങ്ങളുടെ ഡല്‍ഹി എഡിഷനുകളാണ് കേരളത്തിലെ ബിജെപിയുടെ അഴിമതി പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ അധികാരത്തിലില്ലാതെ തന്നെ ഇത്തരത്തില്‍ ഒരു അഴിമതി നടത്താമെങ്കില്‍ അധികാരത്തിലെത്തിയാല്‍ എത്രത്തോളം അഴിമതി നടത്തുമെന്നതാണ് ബിജെപിക്കെതിരെ ഉയരുന്ന ചോദ്യം.

പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഇതിനകം ആവശ്യമുയര്‍ന്ന് കഴിഞ്ഞു. സംഭവത്തില്‍ കേരള നേതൃത്വത്തോട് കേന്ദ്രം വിശദീകരണം നേടിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്.

ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.

ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.