ചാനല്‍ ചര്‍ച്ചയിലെ അസഭ്യപ്രയോഗങ്ങള്‍ക്ക് ഫക്രുദീന്‍ അലിയുടെ വിശദീകരണം, ‘പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍ പുറത്തുകാരനായി പ്രതികരിച്ചു’ 

January 31, 2017, 5:13 pm
ചാനല്‍ ചര്‍ച്ചയിലെ അസഭ്യപ്രയോഗങ്ങള്‍ക്ക് ഫക്രുദീന്‍ അലിയുടെ വിശദീകരണം, ‘പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍ പുറത്തുകാരനായി പ്രതികരിച്ചു’ 
Media
Media
ചാനല്‍ ചര്‍ച്ചയിലെ അസഭ്യപ്രയോഗങ്ങള്‍ക്ക് ഫക്രുദീന്‍ അലിയുടെ വിശദീകരണം, ‘പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍ പുറത്തുകാരനായി പ്രതികരിച്ചു’ 

ചാനല്‍ ചര്‍ച്ചയിലെ അസഭ്യപ്രയോഗങ്ങള്‍ക്ക് ഫക്രുദീന്‍ അലിയുടെ വിശദീകരണം, ‘പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍ പുറത്തുകാരനായി പ്രതികരിച്ചു’ 

കൈരളി പീപ്പിള്‍ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ അസഭ്യം ചൊരിഞ്ഞെന്ന ആക്ഷേപത്തിനും ലക്ഷ്മി നായരെ ന്യായീകരിച്ചെന്ന വിമര്‍ശനത്തിനും ഇടത് നിരീക്ഷന്‍ ഫക്രുദീന്‍ അലിയുടെ മറുപടി. ലക്ഷ്്മീ നായരെ ന്യായീകരിച്ചിട്ടില്ലെന്നും മദ്യപിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന വാദം തെറ്റാണെന്നും ഫക്രുദീന്‍. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ആളാണ്. പനിയുടെ അസ്വസ്ഥതയില്‍ നാട്ടിന്‍പുറത്തുകാരനെന്ന നിലയില്‍ തിരിച്ചടിച്ചതാണെന്നും വിശദീകരണത്തില്‍ ഫക്രുദീന്‍ പറയുന്നു.

ഫക്രുദീന്‍ അലിയുടെ മറുപടി

കഴിഞ്ഞ ഞായറാഴ്ച രാത്രി കൈരളി പീപ്പിള്‍ ചാനലില്‍ നടന്ന ചര്‍ച്ചയെപ്പറ്റി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് ചിലര്‍ നവ മാധ്യമങ്ങളില്‍ എനിക്കെതിരെ പ്രചാരണം നടത്തുന്നതായിഅറിഞ്ഞു. ഈ വിഷയത്തിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

1. ഞാന്‍ ലക്ഷ്മി നായരെ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഉപസമിതി റിപ്പോര്‍ട്ടനുസരിച്ച് ലക്ഷ്മി നായര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും, അവര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് പറഞ്ഞത്.

2. ജീവിതത്തിലിതുവരെ മദ്യപിക്കാത്ത ആളാണ് ഞാന്‍. പഠന കാലത്ത് ഒരു സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ സീനിന്റെ ഭാഗമായി ഒരു പുകയെടുത്തതൊഴിച്ചാല്‍ ഇതുവരെ പുകവലിയും ഇല്ല. മറ്റൊരു ലഹരി വസ്തുവും ഉപയോഗിച്ചിട്ടുമില്ല.

3. ലക്ഷ്മി നായരെഎതിര്‍ക്കേണ്ടത് അവരുടെ വീഴ്ചകള്‍ക്ക് പുറത്തായിരിക്കണം എന്നാണ് എന്റെ നിലപാട്. അല്ലാതെ ഉച്ചാരണത്തിന്റേയും വസത്രധാരണ രീതിയുടേയും പുറത്താവരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇതു പറഞ്ഞു പൂര്‍ത്തിയാക്കും മുന്‍പ് പാനലിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിനിധി ഇടക്കുകയറി ഞാന്‍ ലക്ഷ്മി നായരെ അനുകൂലിക്കുന്നെന്നു വരുത്തിതീര്‍ക്കുവാന്‍ ശ്രമിച്ചു. എന്നെ പറഞ്ഞു മുഴുമിപ്പിക്കുവാന്‍ അയാള്‍ അനുവദിച്ചില്ല. ഇതിനിടയ്ക്ക് അയാള്‍ താനെന്നു വിളിച്ചപ്പോള്‍ ഒരു നാട്ടിന്‍ പുറത്തുകാരനെന്ന നിലയില്‍ പനിയുടെ അസ്വസ്ഥതകള്‍ക്കിടയില്‍ അതേ നാണയത്തില്‍ ഞാന്‍ തിരിച്ചടിച്ചതാണ്. വീഡിയോ കാണ്ടാലത് മനസ്സിലാവും.

പറ്റുമെങ്കില്‍ വീഡിയോ മുഴുവന്‍ കാണുക. ആ തിരിച്ചടി അയാള്‍ അര്‍ഹിച്ചതാണ്. കാരണം മുമ്പൊരു ചര്‍ച്ചയില്‍ ഇതേപോലെ അയാള്‍ ഇടപെട്ടപ്പോള്‍ ഞാന്‍ നിശബ്‌നായി ഇരുന്നു കേട്ടതാണ്. പിന്നീട് മറുപടിയും പറഞ്ഞു. തുടര്‍ന്ന് അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല .പക്ഷേ പിറ്റേന്ന് നവ മാധ്യമത്തില്‍ അയാള്‍ എന്റെ വായടപ്പിച്ചു എന്ന തരത്തിലുള്ള അയാളുടെ ആളുകളുടെ കള്ള പ്രചാരണമാണ് കണ്ടത്.അതു കൊണ്ടു തന്നെ അയാള്‍ അര്‍ഹിക്കുന്ന വിധത്തിലുള്ള മറുപടി കൊടുത്തതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. - ഞാന്‍ മറ്റാരോടും ഇങ്ങനെ ഇടപെട്ടിട്ടില്ല. അസഭ്യം പറയാറുമില്ല. പിന്നെ ഇങ്ങോട്ട് പറഞ്ഞു വന്നവരോട് സഭ്യത വിടാതെ തിരിച്ചടിച്ചിട്ടുണ്ട്.

4. ഈ വിഷയത്തില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ തല്‍പ്പരകക്ഷികള്‍ പടച്ചുവിടുന്ന മറ്റ് ഭാവനാസൃഷ്ടികള്‍ ഒന്നും തന്നെ ഒരു മറുപടിയും അര്‍ഹിക്കാത്ത വികല മനസ്ഥിതിയുടെ സൃഷ്ട്ടികളാണ്.