കവിതയിലെ ആ പൂച്ച യഥാര്‍ത്ഥത്തിലുള്ളതെന്ന് ജി സുധാകരന്‍; ‘ഏറ്റവും മികച്ച കവിതയായിട്ടും ചിലര്‍ക്ക് മനസ്സിലായില്ല’  

May 7, 2017, 8:21 pm
കവിതയിലെ ആ പൂച്ച യഥാര്‍ത്ഥത്തിലുള്ളതെന്ന് ജി സുധാകരന്‍; ‘ഏറ്റവും മികച്ച കവിതയായിട്ടും ചിലര്‍ക്ക് മനസ്സിലായില്ല’  
Media

തന്റെ ശ്രദ്ധേയമായ പൂച്ചയെ കുറിച്ചുള്ള കവിത യഥാര്‍ത്ഥത്തിലുള്ള പൂച്ചയെ കുറിച്ചാണെന്ന് മന്ത്രി ജി സുധാകരന്‍. ആ കവിത ഏറ്റവും മികച്ച കവിതയായിട്ടും ചിലര്‍ക്ക് മനസ്സിലായില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ടിവിയിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു ജി സുധാകരന്റെ പ്രതികരണം.

ഖത്തറിലുള്ള മകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു ഈ കറുത്ത പൂച്ചയെ കണ്ടത്. എവിടെ നിന്നോ കയറി വന്നതായിരുന്നു പൂച്ച. ആ പൂച്ചയോടാണ് എന്റെ ചോദ്യങ്ങള്‍. വളരെ ഫിലോസഖിക്കലായിട്ടാണ് കവിത അവസാനിക്കുന്നത്. അത് ചിലര്‍ക്ക് മനസ്സിലായിട്ടില്ല. പാര്‍ട്ടി സമ്മേളന വേദികളിലും തീവണ്ടിയിലിരുന്നും താന്‍ കവിത എഴുതാറുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ട്. ബിജെപിയിലെയും മറ്റു ചിലരും ചേര്‍ന്ന ഏതാണ്ട് 50 പേരുടെ സംഘമാണ് തനിക്കെതിരെ ട്രോള്‍ ആക്രമണം നടത്തുന്നത്. താന്‍ കവിത എഴുതുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നേരിട്ടല്ല ട്രോളുകളിലൂടെയാണ് ചിലരുടെ പ്രതികരണമെന്നും ജി സുധാകരന്‍ പറഞ്ഞു.