‘ഇറങ്ങിപോകൂ, ഈ പരിപാടിയില്‍നിന്ന്’; ഹിന്ദിയില്‍ സംസാരിക്കാന്‍ കല്‍പിച്ച പശുസംരക്ഷകനായെത്തിയ ഹിന്ദുത്വവാദിയോട് ന്യൂസ് 18 അവതാരകന്റെ ക്ഷോഭം വൈറലാകുന്നു

April 6, 2017, 11:41 am
‘ഇറങ്ങിപോകൂ, ഈ പരിപാടിയില്‍നിന്ന്’; ഹിന്ദിയില്‍ സംസാരിക്കാന്‍ കല്‍പിച്ച പശുസംരക്ഷകനായെത്തിയ ഹിന്ദുത്വവാദിയോട് ന്യൂസ് 18 അവതാരകന്റെ ക്ഷോഭം വൈറലാകുന്നു
Media

അനധികൃത അറവുശാലകള്‍ക്കും മാംസശാലകള്‍ക്കും താഴിടാനുള്ള ഭരണകൂടത്തിന്റെയും സ്വയംപ്രഖ്യാപിത പശുസംരക്ഷകരുടേയും നീക്കങ്ങളാണ് രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം. ന്യൂസ് ചാനലുകളിലെ പ്രൈം ടൈം സംവാദങ്ങളുടെ ചര്‍ച്ചാ വിഷയവും അതുതന്നെ.

അറവുശാല വിഷയത്തില്‍ ബുധനാഴ്ച്ച വൈകുന്നേരം ന്യൂസ് 18 ചാനലിലും ഒരു ചര്‍ച്ച നടന്നു. ചാനല്‍ അവതരാകനും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുത്വവാദിയും വാക്കുകളാല്‍ ഏറ്റുമുട്ടുന്നതിലാണ് അത് അവസാനിച്ചത്. ചര്‍ച്ചയ്‌ക്കെത്തിയ വിച്ച്എപി വക്താവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ അവതാരകന്‍ ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍. വിഎച്ച്പി പ്രവര്‍ത്തകനോട് അവതാരകന്‍ ക്ഷോഭിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

സാക്ക ജേക്കബ് ആയിരുന്നു പ്രൈം ടൈം ചര്‍ച്ചയുടെ അവതാരകന്‍. വിഎച്ച്പി വക്താവിന് പുറമെ ഹം ഹിന്ദു, ബിജെപി, കോണ്‍ഗ്രസ് വക്താക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബീഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് കോഴിയിറച്ചി വിറ്റയാളുടെ കട പൊലീസ് അടച്ചുപൂട്ടിച്ചതിനെ കുറിച്ച് അവതാരകന്‍ ചോദിച്ചിടത്ത് നിന്നാണ് വാഗ്വാദത്തിന്റെ തുടക്കം.

'കടയില്‍ പരിശോധന നടത്താന്‍ എന്തുകൊണ്ട് ഫുഡ് ഇന്‍സ്‌പെക്ടറെ വിട്ടില്ല?ഇത് ബനാന റിപ്ലബിക്ക് ആണോ?'- എന്നായിരുന്നു സാക്കാ ജേക്കബിന്റെ ചോദ്യം. ഇതിന് വിഎച്ച്പി നേതാവ് വിജയ് ശങ്കര്‍ തീവാരിയുടെ മറുപടി ഇങ്ങനെ-'ഒരു കള്ളനും താന്‍ കള്ളനാണെന്ന് സമ്മതിക്കില്ല. എന്താണ് സത്യമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. അന്വേഷണം നടക്കട്ടെ'

'അന്വേഷണം നടക്കും മുമ്പ് കടയുടമ കുറ്റക്കാരനാണെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തിയോ?' എന്നായി വിഎച്ച്പിക്കാരനോടുള്ള അവതാരകന്റെ മറുചോദ്യം. സാക്കയുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് ഹം ഹിന്ദു വക്താവ് അജയ് ഗൗതം- 'അയാള്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന ആളാണ്'.

കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ നിയമത്തിന്റെ കണ്ണില്‍ നിരപരാധികളാണെന്ന് സാക്ക തിരിച്ചടിച്ചപ്പോള്‍ അവതാരകന്‍ ഹിന്ദിയില്‍ സംസാരിക്കണമെന്നായി വിഎച്ച്പി വക്താവ്. എന്നാല്‍ അതൊന്നും വകവെക്കാതെ സാക്ക തുടര്‍ന്നു- 'കുറ്റക്കാരനെന്ന് തെളിയും വരെ ഒരാള്‍ കുറ്റവാളിയല്ല. എന്നെ നിയമം പഠിപ്പിക്കരുത്. നിയമം അറിയില്ലെങ്കില്‍ എന്നെ നിയമം പഠിപ്പിക്കരുത്'. എന്ത് അസംബന്ധമാണിതെന്ന് പറഞ്ഞ് വിഎച്ച്പി വക്താവ് ഷോയില്‍ നിന്നും ഇറങ്ങിപോകാന്‍ ഒരുങ്ങുന്നതാണ് പിന്നീടുള്ള കാഴ്ച്ച.

ക്ഷുഭിതനായ സാക്ക ജേക്കബ് വിഎച്ച്പി നേതാവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ ആക്രോശിച്ചു. നിയമം അറിയാത്ത ആളുകളെ ഈ ചര്‍ച്ചയില്‍ വേണ്ടെന്നും ക്ഷോഭത്തോടെ അവതാരകന്‍ പറയുന്നതും വൈറലായ വീഡിയോയില്‍ കാണാം.

വൈറലായ വീഡിയോ കാണാം