‘നിര്‍ത്ത് നിങ്ങളുടെ വിഡ്ഡിച്ചിരി’; റിപ്പബ്ലിക് ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെ പരിഹസിച്ച് ചിരിച്ച അര്‍ണാബിനോട് അതിഥി  

September 27, 2017, 7:14 pm
‘നിര്‍ത്ത് നിങ്ങളുടെ വിഡ്ഡിച്ചിരി’; റിപ്പബ്ലിക് ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെ പരിഹസിച്ച് ചിരിച്ച അര്‍ണാബിനോട് അതിഥി  
Media

റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയില്‍ അതിഥിയെ പരിഹസിച്ച് ചിരിച്ച അര്‍ണാബ് ഗോസ്വാമിക്കും ഒപ്പം ചിരിച്ച ബിജെപി വക്താവിനും മുഖമടച്ചുള്ള പ്രഹരം പോലെ മറുപടി. റൊഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അവരെ തിരിച്ചയക്കണമെന്നും അര്‍ണാബ് വാദിച്ചു. ഡല്‍ഹിയില്‍ ആയിരത്തലധികം റൊഹിങ്ക്യന്‍ മുസ്ലീങ്ങളുണ്ടെന്നും ഇവര്‍ക്കാര്‍ക്കുമെതിരെ ഒരു എഫ്‌ഐആര്‍ പോലുമില്ലെന്നും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥികളെ പിന്തുണച്ച് സംസാരിച്ച അക്തര്‍ എന്നയാള്‍ പറഞ്ഞു.

എന്‍ഡിവി എന്നു കേട്ടപാടെ അര്‍ണാബ് ഗോസ്വാമി ചിരി ആരംഭിക്കുകയായിരുന്നു. അര്‍ണാബിന്റെ പരിഹാസച്ചിരി ഒരു മിനിട്ടോളം നീണ്ടു. നിങ്ങളെന്താണ് പറഞ്ഞത്? എന്‍ഡി ടിവിയെന്നോ? എന്ന് പറഞ്ഞ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയും അര്‍ണാബിനൊപ്പം ചേര്‍ന്നു. കണക്കുകള്‍ ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കുന്നതിന് മറുപടി നല്‍കാതെ പരിഹസിച്ച് ചിരിക്കുന്നത് അക്തര്‍ ചോദ്യം ചെയ്തു. വിഡ്ഡികളെപ്പോലെ ചിരിക്കുന്നത് നിര്‍ത്താന്‍ ചര്‍ച്ചയ്‌ക്കെത്തിയ അതിഥി ഇരുവരോടും ആവശ്യപ്പെട്ടു.

ഇനി ഇതുസംബന്ധിച്ച് ഒരു വാക്ക് പറയാന്‍ താനില്ലെന്ന് അര്‍ണാബ് പറഞ്ഞു. എന്‍ഡി ടിവിയുടെ പേരുകേട്ട് എന്തിനാണ് ചിരിച്ചതെന്ന് ചോദിച്ച് ആളുകള്‍ എഴുത്ത് തുടങ്ങും. എന്തിനാണ് എന്‍ഡി ടിവിയെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചതെന്ന് ചോദിച്ച് അവര്‍ എന്റെ പിന്നാലെ കൂടും. ഇതാണ് ഇപ്പോഴത്തെ ചിലരുടെ ഹോബിയെന്ന് പറഞ്ഞ് അര്‍ണാബ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ ഒളിയമ്പെയ്യുകയും ചെയ്തു.