സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ഹരിത മുദ്രാ പുരസ്‌കാരം സാജ് കുര്യന് 

August 15, 2017, 11:08 am
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ഹരിത മുദ്രാ പുരസ്‌കാരം സാജ് കുര്യന് 
Media
Media
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ഹരിത മുദ്രാ പുരസ്‌കാരം സാജ് കുര്യന് 

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ഹരിത മുദ്രാ പുരസ്‌കാരം സാജ് കുര്യന് 

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ഹരിത മുദ്രാ പുരസ്‌കാരം സാജ് കുര്യന്. ദൃശ്യമാധ്യമങ്ങളിലെ മികച്ച കാര്‍ഷിക പരിപാടിക്കുള്ള അവാര്‍ഡ് ആണ് എസിവി സംപ്രേഷണം ചെയ്യുന്ന കതിരും പതിരും എന്ന പ്രോഗ്രാമിലൂടെ സാജ് കുര്യന് ലഭിച്ചത്. ബുധനാഴ്ച തിരുവനന്തപുരം ടാഗോര്‍ സന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. സൗത്ത് ലൈവ് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് സാജ് കുര്യന്‍.

മലയാളത്തില്‍ സ്വകാര്യ ചാനലുകളില്‍ ആദ്യമായി കാര്‍ഷിക മേഖലയിലെ മികവുകളും പുത്തന്‍ പ്രവണതകളും വിജയഗാഥകളും കോര്‍ത്തിണക്കിയ ഹരിതകേരളം എന്ന സമഗ്ര കാര്‍ഷിക പംക്തി ആരംഭിച്ചത് സാജ് കുര്യനാണ്. ജീവന്‍ ടിവിയാണ് ഹരിതകേരളം സംപ്രേഷണം ചെയ്തത്. 750 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ പരിപാടിക്ക് ശേഷം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കാര്‍ഷിക മേഖലയെ കോര്‍ത്തിണക്കി ഹരിതഭാരതം എന്ന പേരില്‍ കാര്‍ഷിക ട്രാവലോഗ് പരമ്പരയ്ക്കും തുടക്കമിട്ടു. ഹരിതഭാരതം എന്ന പേരിലുള്ള ഈ പരമ്പരയ്ക്കായിരുന്നു ആദ്യ ഹരിതമുദ്രാ പുരസ്‌കാരം. പിന്നീട് ഇന്ത്യാവിഷന്‍ ചാനലില്‍ കൃഷിയും പരിസ്ഥിതിയും സമന്വയിപ്പിച്ച് ദ ഗ്രീന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ അമ്പത് എപ്പിസോഡുകളുകളിലായി കാര്‍ഷിക പരിപാടിയും അവതരിപ്പിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, പ്രസ് അക്കാദമി അവാര്‍ഡ്, ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ ഗ്രീന്‍ ജേണലിസ്റ്റ് അവാര്‍ഡ്, ഹരിതമുദ്രാ അവാര്‍ഡ് എന്നിവ ഈ പ്രോഗ്രാം നേടിയിരുന്നു.

വിത്ത് മുതല്‍ വിപണി വരെ എന്ന ആശയത്തിലൂന്നി 600ലേറെ എപ്പിസോഡുകള്‍ പിന്നിട്ട ഞാറ്റുവേല എന്ന കാര്‍ഷിക പരിപാടി തുടര്‍ന്ന മീഡിയാ വണ്ണിലും സാജ് കുര്യന്റെ സംവിധാനത്തില്‍ സംപ്രേഷണം പൂര്‍ത്തിയാക്കി. 2014ലെ ഹരിതമുദ്രാ പുരസ്‌കാരം ഞാറ്റുവേലയ്ക്കായിരുന്നു. കാര്‍ഷിക മേഖലയില്‍ അധിഷ്ഠിതമായ വിവിധ ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ പരിസ്ഥിതി കേന്ദ്രീകൃതമായ ഡോക്യുമെന്ററികളും ടെലിവിഷന്‍ ഷോകളും സാജ് കുര്യന്‍ സംവിധാനം ചെയ്തിട്ടുണ്ട്.