ലോകത്ത് കാഴ്ച്ചക്കാര്‍ കൂടുതലുള്ളത് ടെലിവിഷന് തന്നെ, പക്ഷെ എത്ര നാള്‍ ?

June 13, 2017, 1:39 pm


ലോകത്ത് കാഴ്ച്ചക്കാര്‍ കൂടുതലുള്ളത് ടെലിവിഷന് തന്നെ, പക്ഷെ എത്ര നാള്‍ ?
Media
Media


ലോകത്ത് കാഴ്ച്ചക്കാര്‍ കൂടുതലുള്ളത് ടെലിവിഷന് തന്നെ, പക്ഷെ എത്ര നാള്‍ ?

ലോകത്ത് കാഴ്ച്ചക്കാര്‍ കൂടുതലുള്ളത് ടെലിവിഷന് തന്നെ, പക്ഷെ എത്ര നാള്‍ ?

ലോകത്ത് ഏറ്റവും അധികം കാഴ്ച്ചക്കാരുള്ള മാധ്യമം ഇപ്പോഴും ടെലിവിഷന്‍ തന്നെയാണ്. കാഴ്ച്ചക്കാരുടെ എണ്ണത്തിലും പരസ്യവരുമാനത്തിലും മറ്റേത് മാധ്യമത്തെക്കാളും മുന്നില്‍ നില്‍ക്കുന്ന ടെലിവിഷന് പക്ഷെ ആയുസ്സ് കുറവാണെന്ന് വേണം കണക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍. 2009 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണം ആഗോള അടിസ്ഥാനത്തില്‍ കുറഞ്ഞു വരികയാണെന്ന് കാണാം. അതേസമയം ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.

സെനിത്ത് മീഡിയ ബ്രോഡ്കാസ്റ്റ് ഫോര്‍ക്കാസ്റ്റ് നല്‍കുന്ന കണക്ക് പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം ശരാശരി പ്രതിദിനം 170 മിനിറ്റ് ആളുകള്‍ ടെലിവിഷന്‍ കാണും. ഇന്റര്‍നെറ്റ് ഉപയോഗം പ്രതീക്ഷിക്കുന്നത് ഒരു ദിവസം 140 മിനിറ്റാണ്. ഇവ തമ്മിലുള്ള വ്യത്യാസം 30 മിനിറ്റ്. അടുത്ത വര്‍ഷം ഈ വ്യത്യാസം ഏഴു മിനിറ്റായി കുറയുമെന്നും പിന്നീട് വരുന്ന വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് ടെലിവിഷനേക്കാള്‍ മുന്നിലെത്തുമെന്നും സെനിത്ത് പറയുന്നു.

Infographic: Is TV's Reign Nearing Its End? | Statista You will find more statistics at Statista

വര്‍ദ്ധിച്ചു വരുന്ന മൊബൈല്‍ ടെക്‌നോളജിയും പ്രചാരവും ഉപയോക്താക്കളുടെ മീഡിയാ ഹാബിറ്റില്‍ (മാധ്യമ ശീലം) വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സെനിത്ത് ഫോര്‍കാസ്റ്റിംഗ് തലവന്‍ ജൊനാഥന്‍ ബെര്‍ണാര്‍ഡ് പറയുന്നു. അതേസമയം മാറ്റത്തിന്റെ വേഗതയില്‍ നേരിയ കുറവ് വന്നിട്ടുണ്ടെന്നും അടുത്ത സാങ്കേതിക വിദ്യയുടെ വരവ് വരെ മാറ്റത്തിന്റെ വേഗത കുറവായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിലേക്ക് വന്നാല്‍ കണക്കുകള്‍ ഇങ്ങനെയാണ്. ജനസംഖ്യയില്‍ 27 ശതമാനം മാത്രമെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളുവെങ്കിലും മൊബൈലില്‍നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൊബൈല്‍ ടെക്‌നോളജിക്ക് കൂടുതല്‍ പ്രചാരം വരുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇവിടെയും ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.