ദിലീപിനെ കാണാനെത്തിയത് പകര്‍ത്തിയതിന് തട്ടിക്കയറി എബ്രിഡ് ഷൈന്‍; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍  

October 4, 2017, 11:19 pm
ദിലീപിനെ കാണാനെത്തിയത് പകര്‍ത്തിയതിന്  തട്ടിക്കയറി എബ്രിഡ് ഷൈന്‍; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍  
Media

കൊച്ചി: ദിലീപിനെ സന്ദര്‍ശിക്കുന്നത് പകര്‍ത്തിയപ്പോള്‍ തട്ടിക്കയറിയ സംവിധായകന്‍ എബ്രിഡ് ഷൈന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ എത്തിയത് മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് കണ്ടാണ് സംവിധായകന്‍ രോഷപ്രകടനവുമായി കാറില്‍ നിന്ന് ചാടിയിറങ്ങിയത്. തനിക്ക് സ്വകാര്യതയുണ്ടെന്നും തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.

നിങ്ങളിപ്പോള്‍ എന്തിനാണിത് ഷൂട്ട് ചെയ്യുന്നത് എന്ന് സംവിധായകന്‍ ചോദിച്ചു. റോഡിന് നടുക്ക് നിന്ന് ഒരാള്‍ ബഹളം വെയ്ക്കുന്നു അതുകൊണ്ട് ഷൂട്ട് ചെയ്യുകയാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കി. നിങ്ങളുടെ വണ്ടി ഇവിടെ ബ്ലോക്കായി കിടക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ക്യാമറ കാര്‍ തടഞ്ഞുനിര്‍ത്തി വീഡിയോ എടുക്കാന്‍ വന്നതുകൊണ്ടാണ് ബഹളമുണ്ടാക്കതെന്ന് എബ്രിഡ് ഷൈന്‍ വാദിച്ചു. പിന്നീട് നിങ്ങള്‍ എടുത്തോളാന്‍ പറഞ്ഞ് ക്യാമറയ്ക്ക് മുമ്പിലെത്തി കുറച്ചുനേരം നില്‍ക്കുകയും ചെയ്തു. ഒരാള്‍ വഴി ബ്ലോക്ക് ആക്കിയതുകൊണ്ടാണ് ഇപ്പോള്‍ എടുക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും പറഞ്ഞു. 12 വര്‍ഷമായി താന്‍ മാധ്യമപ്രവര്‍ത്തനം എന്ന തൊഴില്‍ ചെയ്തതാണെന്ന് എബ്രിഡ് ഷൈന്‍ അവകാശപ്പെട്ടു. അപ്പോള്‍ ചേട്ടന് അറിയുമായിരിക്കുമല്ലോ ഞങ്ങള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചു ചോദിച്ചതോടെ എബ്രിഡ് പിന്‍വാങ്ങി വാഹനത്തില്‍ കയറി.

വീഡിയോ: എബ്രിഡ് ഷൈന്‍ മാധ്യമങ്ങളോട് തട്ടിക്കയറുന്നു (കടപ്പാട്: മനോരമ ന്യൂസ്)

നടി ആക്രമിക്കപ്പെട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖകര്‍ എത്തിയിരുന്നു. സംഗീത നാടക അക്കാദമി അദ്ധ്യക്ഷയും മുതിര്‍ന്ന നടിയുമായ കെപിഎസി ലളിത, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ പറവൂര്‍ കവലയിലെ വീട്ടിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു.