നടിയ്‌ക്കെതിരായ അതിക്രമ വാര്‍ത്ത; കൈരളി ടിവി മാപ്പ് പറഞ്ഞു; കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്തവ്യമായ തെറ്റ്

February 18, 2017, 11:06 pm
നടിയ്‌ക്കെതിരായ അതിക്രമ വാര്‍ത്ത; കൈരളി ടിവി മാപ്പ് പറഞ്ഞു; കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്തവ്യമായ തെറ്റ്
Media
Media
നടിയ്‌ക്കെതിരായ അതിക്രമ വാര്‍ത്ത; കൈരളി ടിവി മാപ്പ് പറഞ്ഞു; കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്തവ്യമായ തെറ്റ്

നടിയ്‌ക്കെതിരായ അതിക്രമ വാര്‍ത്ത; കൈരളി ടിവി മാപ്പ് പറഞ്ഞു; കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്തവ്യമായ തെറ്റ്

കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത പൈങ്കിളിവത്കരിച്ചതില്‍ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ് കടന്നുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ തങ്ങളുടെ നയത്തിന്റെ ഭാഗമല്ല. നയത്തിന് വിരുദ്ധമായി കടന്നുകൂടിയ തെറ്റ് വലിയ പിഴവായി വിലയിരുത്തുന്നു. സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കൈരളി ചാനല്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

കൈരളി സൈറ്റിലെ ഖേദപ്രകടനം   
കൈരളി സൈറ്റിലെ ഖേദപ്രകടനം  

ചാനല്‍ വാര്‍ത്ത നല്‍കിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നതിന് പിന്നാലെയാണ് കൈരളിയുടെ ഖേദ പ്രകടനം. ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു? എന്നും റിമ ചോദിച്ചിരുന്നു.

നടിയെ ആക്രമിച്ച വാര്‍ത്ത പ്രൈംടൈം ചര്‍ച്ചയാക്കി സെന്‍സേഷനലൈസ് ചെയ്തെന്നും ഇരയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കൈരളി പീപ്പിളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വെള്ളിയാഴ്ച്ച വൈകീട്ട് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് നടി അതിക്രമത്തിന് ഇരയായത്. നടിയുടെ കാറിലേക്ക് ഇരച്ചുകയറിയ ഒരു സംഘം വാഹനം തട്ടിയെടുക്കുകയായിരുന്നു. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചു. അക്രമികള്‍ രക്ഷപ്പെട്ടയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണ് നടി കൊച്ചിയിലേക്ക് വന്നിരുന്നത്.

കേസില്‍ എഴ് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ നാല് പേരെ തിരിച്ചറിഞ്ഞു. നടിയുടെ കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്കെതിരെ 376, 366 വകുപ്പുകളാണ് ചുമത്തുക.