കാസിരാംഗ ദേശീയോദ്യാനത്തിലെ വനപാലകരുടെ സുരക്ഷനിയമത്തെ കൂട്ടുപിടിച്ചുള്ള ‘മനുഷ്യവേട്ട’യെ കുറിച്ച് ഡോക്യുമെന്ററി; ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ ബിബിസിക്ക് വിലക്ക്  

February 28, 2017, 1:00 pm
കാസിരാംഗ ദേശീയോദ്യാനത്തിലെ വനപാലകരുടെ സുരക്ഷനിയമത്തെ കൂട്ടുപിടിച്ചുള്ള ‘മനുഷ്യവേട്ട’യെ കുറിച്ച് ഡോക്യുമെന്ററി; ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ ബിബിസിക്ക് വിലക്ക്  
Media

നാഗ്പൂര്‍: ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്. ആസാമിലെ കാസിരാംഗ ദേശീയോദ്യാനത്തില്‍ ഇന്ത്യ ഒരുക്കിയ സുരക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ഡോക്യുമെന്റിറി തയ്യാറാക്കിയതിനു പിന്നാലെയാണ് നടപടി. ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേട്ടക്കാരെ കൊല്ലുവാനുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് ദുരിപയോഗം ചെയ്യുന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വനപാലകരുടെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നതായും ബിബിസി ഡോക്യുമെന്ററിയിലൂടെ ആരോപിച്ചിരുന്നു. ഡോക്യുമെന്ററി പുറത്തുവന്നതിനു പിന്നാലെ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് ബിബിസിക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ബിബിസി ചാനലിനും ഡോക്യുമെന്റിറി തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ജസ്റ്റിന്‍ റൗലറ്റിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15-ന് ബിബിസിയുടെ ദക്ഷിണേഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റൗലറ്റിന്റെ 'വണ്‍ വേള്‍ഡ്; കില്ലിങ് ഫോര്‍ കണ്‍സര്‍വേഷന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് വിവാദത്തിന് തിരി തെളിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ രൂക്ഷവിമര്‍ശനമാണ് ഡോക്യുമെന്റിയിലൂടെ നടത്തിയിരിക്കുന്നത്.

കാണ്ടാമൃഗങ്ങള്‍ക്ക് ആരെങ്കിലും ഭീഷണിയാണെന്ന് തോന്നുകയാണെങ്കില്‍ അവരെ വെടിവച്ചുകൊല്ലാന്‍ ഇവിടുത്തെ വനപാലകര്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ജസ്റ്റിന്‍ റൗലറ്റിന്റെ റിപ്പോര്‍ട്ട്. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ ചോദ്യത്തിന് ബിബിസി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുര്‍ന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര മന്ത്രാലയം ദേശീയ കടുവാ സംരക്ഷണ സമിതിയോട്, വിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സംരക്ഷിത വനപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടത്താന്‍ ബിബിസിയെ അനുവദിക്കരുതെന്നും മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.

ആസം സംസ്ഥാനത്തിലെ ഗോലഘട്ട് നാഗോവന്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന ഒറ്റ കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയില്‍ കാസിരംഗ ലോകപ്രസിദ്ധമാണ്. കാണ്ടാമൃഗങ്ങളുള്ള ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മൂന്നാമത്തെ വനമാണ് കാസിറംഗ.