ഖേദിച്ചിട്ടും, ന്യായീകരണവുമായി വീണ്ടും മംഗളം ടിവി; ചെയ്തത് ശരിതന്നെ, സ്റ്റിങ്ങാണെന്ന് പറഞ്ഞില്ല എന്നത് മാത്രമാണ് തെറ്റ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എന്ത് പ്രസക്തിയെന്ന് അജിത്ത് കുമാര്‍

March 31, 2017, 11:35 am
ഖേദിച്ചിട്ടും, ന്യായീകരണവുമായി വീണ്ടും മംഗളം ടിവി; ചെയ്തത് ശരിതന്നെ, സ്റ്റിങ്ങാണെന്ന് പറഞ്ഞില്ല എന്നത് മാത്രമാണ് തെറ്റ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എന്ത് പ്രസക്തിയെന്ന് അജിത്ത് കുമാര്‍
Media

തെറ്റിദ്ധിരിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട വാര്‍ത്തയെക്കുറിച്ച് ഇന്നലെ ഖേദ പ്രകടനം നടത്തിയ മംഗളം, വാര്‍ത്ത സംബന്ധിച്ച ന്യായികരണവുമായി വീണ്ടും രംഗത്ത്. സ്റ്റിങ്ങിലൂടെയാണ് വാര്‍ത്ത ശേഖരിച്ചതെന്ന കാര്യം പറഞ്ഞില്ലെന്നത് മാത്രമാണ് തെറ്റെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മംഗളം.

സ്റ്റിംങ് ഓപ്പറേഷന്‍ സാധുവായ ഒരു മാധ്യമ രീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന വാദമുന്നയിച്ചാണ് മംഗളത്തിന്റെ നീക്കം. സര്‍ക്കാര്‍ തീരുമാനിച്ച ക്രൈബ്രാഞ്ച് അന്വേഷണമാണ് ഭാഗികമായെങ്കിലും ഖേദ പ്രകടനം നടത്താന്‍ മംഗളത്തെ നിര്‍ബന്ധിതമാക്കിയതെന്നാണ് പുതിയ വാദങ്ങളിലൂടെ തെളിയുന്നത്.

മംഗളം പുറത്തുവിട്ട വാര്‍ത്തയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റ പ്രസക്തി എന്ത് എന്നായിരുന്നു മംഗളം സി ഇ ഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ച് അവരുടെ തന്നെ ചര്‍ച്ചയില്‍ ഉന്നയിച്ച വാദം. മംഗളം ചെയ്തത് ക്രിമിനല്‍ കുറ്റമല്ല. വാര്‍ത്തയുമായി ബന്ധപ്പെട്ട് അത് ചെയ്ത രീതി വെളിപ്പെടുത്തിയില്ല എന്ന് മാത്രമാണ് മംഗളത്തിന് പറ്റിയ വീഴ്ച എന്നായിരുന്നു അജിത്ത് കുമാറിന്റെ ന്യായീകരണം.

എകെ ശശീന്ദ്രനെ സ്റ്റിംങ് ചെയ്തതിനെ അജിത്ത് കുമാര്‍ വീണ്ടും ന്യായികരിച്ചു. അതൊരു പൊതു വിഷയമാണെന്ന നിലപാടാണ് മംഗളം അധികൃതര്‍ സ്വീകരിച്ചത്. ജൂഡിഷ്യല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അജിത്ത് കുമാറിന്റെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രസക്തി ചോദ്യം ചെയ്തത്. ഇതിന് ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകനായ ശാസ്തമംഗലം അജിത്ത് കുമാര്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് ഉത്തരവും പറഞ്ഞു. എന്നാല്‍ എ കെ ശശീന്ദ്രന്റെ തന്നെയാണ് ആ ശബ്ദമെന്ന് തെളിയിക്കാനുള്ള അവസരമാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിലൂടെ തെളിയിക്കാവുന്നതാണെന്ന് ശാസ്തമംഗലം അജിത്ത് കുമാര്‍ പറഞ്ഞു.

എകെ ശശീന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം ശേഖരിച്ചത് മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ചാണെന്ന് വ്യാഴാഴ്ച്ച വൈകീട്ടാണ് ചാനല്‍ മേധാവി അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയത്.

മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്. ഒരു വനിതാ മാധ്യമപ്രവര്‍ത്തക സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഈ നടപടി തെറ്റായിപ്പോയി അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജുഡീഷ്യല്‍ കമ്മീഷനോട് ഇക്കാര്യം പറയുമെന്നും അജിത്ത് കുമാര്‍ പറഞ്ഞിരുന്നു.