സോഷ്യല്‍ മീഡിയ ഇഫക്ട്: സ്വന്തം സ്ഥാപനത്തിലെ സ്ത്രീ പീഡനം ചര്‍ച്ചയാക്കി മാതൃഭൂമി ന്യൂസ് ചാനല്‍

July 26, 2017, 10:15 pm


സോഷ്യല്‍ മീഡിയ ഇഫക്ട്: സ്വന്തം സ്ഥാപനത്തിലെ സ്ത്രീ പീഡനം ചര്‍ച്ചയാക്കി മാതൃഭൂമി ന്യൂസ് ചാനല്‍
Media
Media


സോഷ്യല്‍ മീഡിയ ഇഫക്ട്: സ്വന്തം സ്ഥാപനത്തിലെ സ്ത്രീ പീഡനം ചര്‍ച്ചയാക്കി മാതൃഭൂമി ന്യൂസ് ചാനല്‍

സോഷ്യല്‍ മീഡിയ ഇഫക്ട്: സ്വന്തം സ്ഥാപനത്തിലെ സ്ത്രീ പീഡനം ചര്‍ച്ചയാക്കി മാതൃഭൂമി ന്യൂസ് ചാനല്‍

സ്വന്തം സ്ഥാപനത്തില്‍ നടന്ന സ്ത്രീ പീഡനം ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യത്തെ പരിഗണിച്ച് മാതൃഭൂമി ന്യൂസ് ചാനല്‍. പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ സൂപ്പര്‍ പ്രൈം ടൈം എന്ന ചര്‍ച്ച നടന്നത്. വേണു ബാലകൃഷ്ണനാണ് അവതാരകനായെത്തിയത്. മാതൃഭൂമി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എച്ച്ആര്‍ ജനറല്‍ മാനേജര്‍ ജി ആനന്ദ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ.പി ഗീത, സിആര്‍ നീലകണ്്ഠന്‍, അഡ്വ: മായ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തയുടന്‍ തന്നെ അമല്‍ വിഷ്ണുദാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും മാനേജ്‌മെന്റിനെ വിഷയത്തെ കുറിച്ച് പരാതി തന്നിരുന്നില്ലെന്നും ജി ആനന്ദ് പറഞ്ഞു. മാതൃഭൂമി സ്ഥാപനങ്ങളില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന പ്രശ്‌ന പരിഹാര സമിതിയുണ്ടെന്നും ഈ സമിതി വളരെ കാര്യക്ഷമമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജി ആനന്ദ് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പിതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.