എന്‍ഡി ടിവിയില്‍ നിന്ന് 70ഓളം ജീവനക്കാരെ പുറത്താക്കി; മൊബൈല്‍ ജേണലിസത്തിലേക്ക് മാറുകയാണെന്ന് വിശദീകരണം  

July 24, 2017, 5:17 pm
എന്‍ഡി ടിവിയില്‍ നിന്ന് 70ഓളം  ജീവനക്കാരെ പുറത്താക്കി; മൊബൈല്‍ ജേണലിസത്തിലേക്ക് മാറുകയാണെന്ന് വിശദീകരണം   
Media
Media
എന്‍ഡി ടിവിയില്‍ നിന്ന് 70ഓളം  ജീവനക്കാരെ പുറത്താക്കി; മൊബൈല്‍ ജേണലിസത്തിലേക്ക് മാറുകയാണെന്ന് വിശദീകരണം   

എന്‍ഡി ടിവിയില്‍ നിന്ന് 70ഓളം ജീവനക്കാരെ പുറത്താക്കി; മൊബൈല്‍ ജേണലിസത്തിലേക്ക് മാറുകയാണെന്ന് വിശദീകരണം  

ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താചാനലായ എന്‍ഡി ടിവിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 70ഓളം ജീവനക്കാരെയാണ് ചാനല്‍ പിരിച്ചുവിട്ടത്.

ടെലിവിഷന്‍ ചാനലില്‍ നിന്ന് മൊബൈല്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും സൂചനകളുണ്ട്.

എന്‍ഡിവിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ആദായ നികുതി വകുപ്പ് ട്രിബ്യൂണല്‍ അടുത്തിടെ വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. വിധി എന്‍ഡി ടിവിക്കെതിരാണെന്നും പിഴശിക്ഷ ചുമത്തിയതായും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ പിരിച്ചുവിടലും കേസും തമ്മില്‍ ബന്ധമില്ലെന്നാണ് എന്‍ഡി ടിവിയുടെ ആരോപണം.

കോടതി വിധി എന്‍ഡി ടിവിയുടെ ന്യൂസ് റൂം പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കിക്കൊണ്ട് അഴിച്ചുപണി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാത്തിലുമുപരി നിലവാരമേറിയ വാര്‍ത്താവിവരങ്ങള്‍ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
എന്‍ഡി ടിവി 

വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ഞായറാഴ്ച്ച പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ജിഇ/എന്‍ബിസിയുവിന്റെ 150 ദശലക്ഷം രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള കോടതിവിധിയാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്ന് വാര്‍ത്ത തെറ്റാണെന്ന് ചാനല്‍ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്റെ പത്രക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. പത്രക്കുറിപ്പിലെ കോടതിയുടെ വിധി വളച്ചൊടിക്കുകയാണെന്നും നുണകളാണ് പുറത്തുവരുന്നതെന്നും എന്‍ഡി ടിവി വ്യക്തമാക്കി.

വീഡിയോ ജേണലിസ്റ്റുകളും സാങ്കേതിക വിദഗ്ദരുമാണ് പുറത്താക്കപ്പെട്ടവരില്‍ കൂടുതലെന്നാണ് സൂചന. 35ഓളം ക്യാമറാമാന്‍മാര്‍ക്ക് അത്യാധുനിക സ്മാര്‍ട് ഫോണുകള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച്-ആറ് മാസങ്ങളായി ചാനല്‍ പതിയെ മൊബൈല്‍ ജേണലിസത്തിലേക്ക് തിരിയുകയാണെന്ന് ജിവനക്കാരില്‍ ഒരാള്‍ പറഞ്ഞു.