‘പൊലീസ് ജിഷ്ണുവിന്റെ അമ്മയെ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിച്ചു’; തന്നെയും മര്‍ദ്ദിച്ചു, ബെഹ്‌റയില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍  

April 6, 2017, 11:57 pm
‘പൊലീസ് ജിഷ്ണുവിന്റെ അമ്മയെ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിച്ചു’; തന്നെയും മര്‍ദ്ദിച്ചു, ബെഹ്‌റയില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍  
Media

തിരുവന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിച്ചെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍. തന്റെ സഹോദരിയെ തെറിവിളിയ്ക്കരുതെന്നാവശ്യപ്പെട്ടപ്പോള്‍ പൊലീസ് മര്‍ദ്ദിച്ചു. കഴുത്തിന് പിടിച്ച് ഞെരിച്ചതിനാല്‍ സംസാരിക്കാന്‍ പാടുപെടുകയാണെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലില്‍ 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിക്കിടെയായിരുന്നു ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇനി തങ്ങള്‍ക്ക് വിശ്വാസമില്ല. ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ സമരം പാടില്ല എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് എംഎ ബേബിയുടെ നിലപാടാണ്. പൊലീസ് സ്റ്റേഷനുകളില്‍ സമരമാകാമെങ്കില്‍ ഡി.ജി.പി ഓഫീസിനു മുന്നിലും സമരമാകാം. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച ഡി.ജി.പിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്നതില്‍ തെറ്റില്ല. തോക്ക് സ്വാമിയെന്ന ഹിമവാല്‍ ഭദ്രാനന്ദയെ വിളിച്ചു വരുത്തിയത് പൊലീസാണെന്ന ഗുരുതര ആരോപണവും ശ്രീജിത്ത് നടത്തി.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. ജിഷ്ണുവിന് നീതി ലഭ്യമാക്കാനായി നടത്തുന്ന സമരത്തില്‍ ഒരാളുടേയും പങ്കാളിത്തം ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ട്. 
ശ്രീജിത്ത്  

തങ്ങള്‍ ഡി.ജി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേ സമയത്ത് തന്നെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്താന്‍ തോക്ക് സ്വാമിയെ വിളിച്ചു വരുത്തിയിരുന്നു. 'ഇന്ത്യയും തീവ്രവാദവും' എന്ന വിഷയത്തില്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്.

കെ.എം ഷാജഹാനെ അറിയില്ല. അദ്ദേഹവുമായി ജീവിതത്തില്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇന്നലെ മംഗളം ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഡി.ജി.പി ഓഫീസിന് മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു ഷാജഹാന്‍. അദ്ദേഹത്തിന്റെ സുഹൃത്തായ ഷാജിര്‍ഖാനെ പൊലീസ് പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് അദ്ദേഹം അങ്ങോട്ട് വന്നത്. അപ്പോഴാണ് അദ്ദേഹത്തെയും പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് മനസിലായത്. തങ്ങളല്ല ഇതൊന്നും അന്വേഷിക്കേണ്ടിയിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.