അര്‍ണാബിന്റെ അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തക റിപബ്ലിക് ടിവിയില്‍ നിന്ന് രാജി വെച്ചു 

May 16, 2017, 6:24 pm
അര്‍ണാബിന്റെ അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തക റിപബ്ലിക് ടിവിയില്‍ നിന്ന് രാജി വെച്ചു 
Media

റിപബ്ലിക് ടിവി ചാനല്‍ ആരംഭിച്ച് ആഴ്ചകളാകും മുന്‍പേ ആദ്യ രാജി. ചാനല്‍ റിപ്പോര്‍ട്ടര്‍ ചൈയ്തി നരൂലയാണ് ചാനലില്‍ നിന്ന് രാജി വെച്ചത്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നരൂലയുടെ രാജി.

നെരൂല നേരത്തെ എകണോമിക് ടൈംസ് നൗ,സിഎന്‍എന്‍,വിയോണ്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അര്‍ണാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ചാനല്‍ തുടങ്ങി ആഴ്ചകളാവുന്നതിനു മുന്‍പേ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലാപ്പയെ പുഴുവായും ഗാന്ധി കുടൂംബത്തിന്റെ കാവല്‍ നായയായും വിശേഷിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അര്‍ണാബിനോട് എത്ര രൂപ ബിജെപിയില്‍ നിന്ന് കൈപറ്റിയിട്ടുണ്ടെന്ന് പരസ്യമായി ചോദിച്ചിരുന്നു.