റിപ്പോര്‍ട്ടര്‍മാര്‍ക്ക് റോയിട്ടേഴ്‌സിന്റെ നിര്‍ദേശം: ട്രംപിനെ സ്വേഛാധിപതിയായി കണ്ട് വാര്‍ത്ത നല്‍കണം 

February 2, 2017, 11:01 am
റിപ്പോര്‍ട്ടര്‍മാര്‍ക്ക് റോയിട്ടേഴ്‌സിന്റെ നിര്‍ദേശം:  ട്രംപിനെ  സ്വേഛാധിപതിയായി കണ്ട് വാര്‍ത്ത നല്‍കണം 
Media
Media
റിപ്പോര്‍ട്ടര്‍മാര്‍ക്ക് റോയിട്ടേഴ്‌സിന്റെ നിര്‍ദേശം:  ട്രംപിനെ  സ്വേഛാധിപതിയായി കണ്ട് വാര്‍ത്ത നല്‍കണം 

റിപ്പോര്‍ട്ടര്‍മാര്‍ക്ക് റോയിട്ടേഴ്‌സിന്റെ നിര്‍ദേശം: ട്രംപിനെ സ്വേഛാധിപതിയായി കണ്ട് വാര്‍ത്ത നല്‍കണം 

ന്യൂയോര്‍ക്ക്: ട്രംപ് സര്‍ക്കാരിനെ സ്വേഛാധിപത്യ ഭരണമായി കണ്ട് വാര്‍ത്ത നല്‍കണമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ആഡ്‌ലര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് എഴുതിയ കത്തിലാണ് അമേരിക്കയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനുള്ള മാനദണ്ഡത്തെ കുറിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുര്‍ക്കി, ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാഖ്, യെമന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് സ്റ്റീവ് ആഡ്‌ലര്‍ റിപ്പോര്‍ട്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

ട്രംപ് ഭരണത്തിന്റെ ആദ്യ ദിവസങ്ങള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്ന രീതിയില്‍ നമുക്ക് കഠിനമേറിയ ദിവസങ്ങളാണ് ഇനിയുള്ളതെന്ന് തെളിയിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയില്ലാത്ത വ്യക്തികള്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫന് ബാനണ്‍ മാധ്യമങ്ങളെ പ്രതിപക്ഷ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തതോടെ ചിത്രം വ്യക്തമാണ്.
സ്റ്റീവ് ആഡ്‌ലര്‍ കത്തില്‍ പറയുന്നു

ഇത്തരമൊരു സാഹചര്യത്തില്‍ പൗരാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത രാജ്യങ്ങളില്‍ വാര്‍ത്ത ശേഖരിക്കുന്നതുപോലെ ഇനി അമേരിക്കയിലും പ്രവര്‍ത്തിക്കണമെന്ന് ആഡ്‌ലര്‍ റിപ്പോര്‍ട്ടമാരോട് നിര്‍ദേശിച്ചു.

രാജ്യാന്തര വാര്‍ത്താ ഏജന്‍സിയെന്ന നിലയില്‍ മാധ്യമങ്ങളെ വിലക്കിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയം ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്കയില്‍ ഉപയോഗിക്കണം. ഭരണകൂടത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ക്കായി ഒരിക്കലും കാത്തുനില്‍ക്കരുതെന്നും റോയിട്ടേഴ്‌സ് എഡിറ്റര്‍ റിപ്പോര്‍ട്ടര്‍മാരെ ഓര്‍മപെടുത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മള്‍ ആര്‍ജിച്ച പ്രവര്‍ത്തന പരിചയം വിനിയോഗിക്കാനുള്ള കൃത്യമായ സമയം ഇതാണെന്ന ഓര്‍മപെടുത്തലോടുകൂടിയാണ് സ്റ്റീവ് ആഡ്‌ലര്‍ കത്ത് അവസാനിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാകമാനം മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്ന ട്രംപ്, അധികാരമേറ്റതിന്റെ രണ്ടാം ദിവസം ' ലോകത്തിലെ ഏറ്റവും വിശ്വാസ്യതയില്ലാത്ത വ്യക്തികള്‍' എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനപങ്കാളിത്തം കുറഞ്ഞുവെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതേ തുടര്‍ന്ന് ട്രംപിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.