ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്യത്തിന്റെ ദുരുപയോഗമെന്ന് ശശികുമാര്‍; ‘ ഇത് അപമാനകരം’ 

March 27, 2017, 6:27 pm
ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്യത്തിന്റെ ദുരുപയോഗമെന്ന് ശശികുമാര്‍; ‘ ഇത് അപമാനകരം’ 
Media
Media
ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്യത്തിന്റെ ദുരുപയോഗമെന്ന് ശശികുമാര്‍; ‘ ഇത് അപമാനകരം’ 

ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്യത്തിന്റെ ദുരുപയോഗമെന്ന് ശശികുമാര്‍; ‘ ഇത് അപമാനകരം’ 

മന്ത്രിക്കെതിരായ ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്യത്തിന്റെ ദുരുപയോഗമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇന്നലെ മംഗളം ചാനല്‍ പുറത്ത് വിട്ട ലൈംഗിക സംഭാഷണത്തെ തുടര്‍ന്ന് മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കേണ്ടി വന്നതിനെ തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലാണ് ശശികുമാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

രാഷ്ട്രീയ അധികാരത്തെ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു ഹണി ട്രാപ്പ് ഒരുക്കി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ സമൂഹത്തിലെ അന്തസിനെയും അഭിമാനത്തെയും നശിപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കിയെടുക്കുന്ന വാര്‍ത്തകളെ അംഗീകരിക്കാനാവുന്നതല്ല. അത്തരം പ്രവര്‍ത്തികള്‍ മാധ്യമങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരത്തെ ഉയര്‍ത്തുകയുമില്ലെന്നും ശശികുമാര്‍ പ്രതികരിക്കുന്നു.

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സഹായത്തിനു വേണ്ടി ശ്രമിക്കുന്ന ഒരു സ്്ത്രീയോടാണ് ലൈംഗിക സംഭാഷണം നടത്തുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ചാനല്‍ ഈ സാഹചര്യങ്ങളൊന്നും എവിടെയും പറയുന്നില്ല. സംഭാഷണം എഡിറ്റ് ചെയ്താണ് ചാനലില്‍ കാണിക്കുന്നത്. അപ്പുറത്ത് ഉള്ള ആളുടെ സംഭാഷണം കേള്‍ക്കുന്നില്ല. അവരെന്താണ് പറയുന്നത്. സാഹചര്യം വ്യക്തമാക്കാതെ ശബ്ദം എഡിറ്റ് ചെയ്ത് മന്ത്രി മാത്രം പറയുന്നത് കേള്‍പ്പിക്കുന്നത് നൈതികതക്ക് വിരുദ്ധവും സത്യ വിരുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് ഉദാഹരണവുമാണ്. എവിടെയാണ് പരാതി, ആരാണ് പരാതിക്കാരി, എന്താണ് പരാതി. ഇക്കണക്കിനു പോയാല്‍ ബെഡ്‌റൂമില്‍ അദൃശ്യ കാമറ വച്ച് സ്വയംഭോഗം ചെയ്യുന്നതും ചിത്രീകരിച്ച് ഒരാളുടെ സാമൂഹ്യ അന്തസ്സിനെ തകര്‍ത്തു കളയും. ഇത്തരം മാധ്യമ പ്രവര്‍ത്തനമല്ല ഇവിടെ ആവശ്യമെന്നും ഇത് അപമാനകരമാണെന്നും ശശികുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

What is one to make of the telecast by a Malayalam news channel of a minister's 'sex talk' ostensibly with a woman who has called him on his phone and is apparently also a participant in the act? (The Minister has, since, resigned.)

On the face of it this is very distressing because it seems a gross misuse of media power. There can be no quarrel against the media acting as a check and balance against political power. But if it sets a honey trap just to fabricate a story and in the process tramples the dignity, and ruins the reputation, of a private or public person, that act becomes indefensible. The media cannot enjoy moral high ground or impunity to do this.

In this case we are told that a woman who sought the minister's help on something was the target of the sex talk the minister supposedly had with her. But the channel does not tell us the context. It does not provide any substantiation. We have to take the channel's word for it. The channel selectively puts out an edited version of only what the minister is saying. So we don't know if it is a consensual conversation with the person at the other end of the line. We do not even know if it is a woman at the other end of the line. Purely based on what has been put out, even a soliloquy which is sex talk to no one in particular could damn the man .

Deliberately withholding the context and editing the voice track to telecast only what the minister is saying is basically unethical and male fide journalistic practice. It is incriminating someone by perverse insinuation. In a morally squeamish society like ours the man is already damned because he talks sex. Where is the complainant ? Is there a complaint ? What is the complaint? At this rate a hidden camera in a person's bedroom or bathroom capturing him/her masturbating is enough to decimate her/his reputation. Or worse, one can start monitoring and telecasting the sexual imaginations of an individual and stigmatise him before a holier-than-thou society.

What remains a mystery, and should not be allowed to remain so for long, is who recorded the conversation. Was it the woman herself ( if indeed there was one) or was the agency of the state with the wherewithal to tap phone conversations complicit in securing this recording? The state government should initiate a quick and thorough investigation to find out if there were corrupt rogue elements in the intelligence establishment who were abetting this perfidy for monetary gain.

The channel is culpable on a more serious count. How can it telecast explicit graphic sex talk that took place in a personal private setting on a mass media open to family viewing?!! Hasn't it metaphorically violated the children or even young adults who may have been tuned in to the newscast ? Isn't this an act of news pornography ?

Shame!